പാലത്തിന്റെ കൈവരിയില്‍ നിന്നും വീണു പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ ഉറക്കത്തിനിടെ മരിച്ചു

കാഞ്ഞങ്ങാട്: പാലത്തിന്റെ കൈവരിയില്‍ നിന്നും വീണു പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ ഉറക്കത്തിനിടെ മരിച്ചു. അതിയാമ്പൂരിലെ മോഹനന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി കിഴക്കുംകര അതിയാമ്പൂര്‍ റോഡിലെ പാലത്തിലെ കൈവരിയില്‍ നിന്നാണ് വീണത്. വിവരവറിഞ്ഞ് നാട്ടുകാര്‍ മോഹനനെ വീട്ടിലെത്തിക്കുകയായിരുന്നു. കാലിന് ചെറിയ മുറിവുള്ള തൊഴിച്ചാല്‍ കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. വീട്ടുകാര്‍ ആസ്പത്രിയിലേക്ക് പോകാമെന്ന് പറഞ്ഞിരുന്നെങ്കിലും ആവശ്യമില്ലെന്ന് മോഹനന്‍ പറഞ്ഞിരുന്നു.പിന്നെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ ഏറെ വൈകിട്ടും ഉറക്കമുണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. നേരത്തെ കല്ല് ചെത്ത് […]

കാഞ്ഞങ്ങാട്: പാലത്തിന്റെ കൈവരിയില്‍ നിന്നും വീണു പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ ഉറക്കത്തിനിടെ മരിച്ചു. അതിയാമ്പൂരിലെ മോഹനന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി കിഴക്കുംകര അതിയാമ്പൂര്‍ റോഡിലെ പാലത്തിലെ കൈവരിയില്‍ നിന്നാണ് വീണത്. വിവരവറിഞ്ഞ് നാട്ടുകാര്‍ മോഹനനെ വീട്ടിലെത്തിക്കുകയായിരുന്നു. കാലിന് ചെറിയ മുറിവുള്ള തൊഴിച്ചാല്‍ കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. വീട്ടുകാര്‍ ആസ്പത്രിയിലേക്ക് പോകാമെന്ന് പറഞ്ഞിരുന്നെങ്കിലും ആവശ്യമില്ലെന്ന് മോഹനന്‍ പറഞ്ഞിരുന്നു.
പിന്നെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ ഏറെ വൈകിട്ടും ഉറക്കമുണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. നേരത്തെ കല്ല് ചെത്ത് തൊഴിലാളിയായിരുന്നു. കിഴക്കുംകര മാവുങ്കാല്‍ പ്രദേശങ്ങളില്‍ ലോട്ടറി വില്‍പന നടത്തി വരികയായിരുന്നു. പരേതനായ കുരുക്കള്‍ വീട്ടില്‍ കേളു-കുഞ്ഞമ്മാര്‍ അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: തങ്കമണി (തയ്യല്‍ തൊഴിലാളി). മക്കള്‍: ഹരിത, ഹര്‍ഷ. സഹോദരങ്ങള്‍: മീനാക്ഷി, അജിത, പരേതനായ രമേശന്‍.

Related Articles
Next Story
Share it