തോറ്റതോ, താല്‍വി പാട്ടത്തിനെടുത്തതോ?
നീണ്ട 27 വര്‍ഷമാണ് എല്‍.ഡി.എഫ് ഉദുമ ഗ്രാമപഞ്ചായത്ത് ഭരിച്ചത്. 2015ല്‍ നീലക്കുറിഞ്ഞി പൂത്തത് പോലെ യു.ഡി.എഫിന് ഭരണം കിട്ടി. 5 കൊല്ലം ഭരിച്ച് തീര്‍ത്തത് ഭരണവിരുദ്ധ വികാരം ഇല്ലാതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാത്തതിനാല് അധികാരത്തില്‍ തിരിച്ചെത്താമായിരുന്നു. പക്ഷെ പെട്ടി തുറന്നപ്പോള്‍ യു.ഡി.എഫിന് കുത്തിയിരുന്ന് കരയേണ്ട മട്ടിലായി സ്കോര്‍ ബോര്‍ഡ്. നൈസായിട്ട് 12 വാര്‍ഡെങ്കിലും കിട്ടേണ്ട സ്ഥാനത്ത് മൂന്നെണ്ണം ക യ്യീന്ന് പോയി. കര്‍മ്മ ഫലം തന്നെ! പക്ഷേ 2015ല്‍ നഷ്ടപ്പെട്ട പഞ്ചായത്ത് തിരിച്ച് പിടിക്കാന്‍ എല്‍.ഡി.എഫ് നന്നായി […]
നീണ്ട 27 വര്‍ഷമാണ് എല്‍.ഡി.എഫ് ഉദുമ ഗ്രാമപഞ്ചായത്ത് ഭരിച്ചത്. 2015ല്‍ നീലക്കുറിഞ്ഞി പൂത്തത് പോലെ യു.ഡി.എഫിന് ഭരണം കിട്ടി. 5 കൊല്ലം ഭരിച്ച് തീര്‍ത്തത് ഭരണവിരുദ്ധ വികാരം ഇല്ലാതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാത്തതിനാല് അധികാരത്തില്‍ തിരിച്ചെത്താമായിരുന്നു. പക്ഷെ പെട്ടി തുറന്നപ്പോള്‍ യു.ഡി.എഫിന് കുത്തിയിരുന്ന് കരയേണ്ട മട്ടിലായി സ്കോര്‍ ബോര്‍ഡ്. നൈസായിട്ട് 12 വാര്‍ഡെങ്കിലും കിട്ടേണ്ട സ്ഥാനത്ത് മൂന്നെണ്ണം ക യ്യീന്ന് പോയി. കര്‍മ്മ ഫലം തന്നെ! പക്ഷേ 2015ല്‍ നഷ്ടപ്പെട്ട പഞ്ചായത്ത് തിരിച്ച് പിടിക്കാന്‍ എല്‍.ഡി.എഫ് നന്നായി […]
നീണ്ട 27 വര്‍ഷമാണ് എല്‍.ഡി.എഫ് ഉദുമ ഗ്രാമപഞ്ചായത്ത് ഭരിച്ചത്. 2015ല്‍ നീലക്കുറിഞ്ഞി പൂത്തത് പോലെ യു.ഡി.എഫിന് ഭരണം കിട്ടി. 5 കൊല്ലം ഭരിച്ച് തീര്‍ത്തത് ഭരണവിരുദ്ധ വികാരം ഇല്ലാതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാത്തതിനാല് അധികാരത്തില്‍ തിരിച്ചെത്താമായിരുന്നു. പക്ഷെ പെട്ടി തുറന്നപ്പോള്‍ യു.ഡി.എഫിന് കുത്തിയിരുന്ന് കരയേണ്ട മട്ടിലായി സ്കോര്‍ ബോര്‍ഡ്. നൈസായിട്ട് 12 വാര്‍ഡെങ്കിലും കിട്ടേണ്ട സ്ഥാനത്ത് മൂന്നെണ്ണം ക യ്യീന്ന് പോയി. കര്‍മ്മ ഫലം തന്നെ! പക്ഷേ 2015ല്‍ നഷ്ടപ്പെട്ട പഞ്ചായത്ത് തിരിച്ച് പിടിക്കാന്‍ എല്‍.ഡി.എഫ് നന്നായി ഗൃഹപാഠം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് അത് കണ്ടു. തികഞ്ഞ സൂക്ഷ്മത അവര്‍ കാണിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി മസില് പവര്‍ കാണിച്ചില്ല. പകരം നിലവിലെ രാഷ്ട്രീയസാഹചര്യമനുസരിച്ചു നേടാവുന്ന 10 സീറ്റുകളില്‍ ആഞ്ഞ് പി ടിച്ചു. 10 എണ്ണം നേടുകയും ചെയ്തു. കോണ്‍ഗ്രസ്സിന് ബേക്കല്‍, കോട്ടിക്കുളം വാര്‍ഡുകളും ലീഗിന് വെടിക്കുന്ന് വാര്‍ഡും നഷ്ടപ്പെട്ട് ചുണ്ടിനും കോപ്പക്കുമിടയില്‍ വെച്ച് പഞ്ചായത്ത് ഭരണം നഷ്ടമായി. 21 വാര്‍ഡുകളില്‍ കിട്ടിയത് 9 എണ്ണം. എല്‍.ഡി.എഫിന് 10, ബി.ജെ.പി.ക്ക് രണ്ട്. കയ്യിലുണ്ടായിരുന്ന രണ്ടെണ്ണം കോണ്‍ഗ്രസിനും (ബേക്കല്‍, കോട്ടിക്കുളം) ഒരെണ്ണം ലീഗിനും (വെടിക്കുന്ന്) ഒരെണ്ണം സി.പി.എമ്മിനും (അങ്കക്കളരി)നഷ്ടമായി. അങ്കക്കളരി വാര്‍ഡ് നഷ്ടപ്പെട്ടതില്‍ സി.പി.എമ്മിനു ആലോചിച്ച് തല പുണ്ണാക്കേണ്ടി വരില്ല. അത്ര കണ്ട് ജനകീയനായിരുന്ന, ലീഗ് സ്ഥാനാര്‍ത്ഥിയുടെ പൊതു പ്രവര്‍ത്തനത്തിനാണ് അട്ടിമറിയുടെ ക്രെഡിറ്റ് നല്‍കേണ്ടത്. വെടിക്കുന്ന് വാര്‍ഡില്‍ ലീഗ് തോറ്റതില്‍ ചില ചുഴികളും അടിയൊഴുക്കുകളുമുണ്ട്. ചക്കിനു വെച്ചത് കൊക്കിന് കൊണ്ടതാവാം. വാര്‍ഡിലെ വോട്ട്നിലയും അതാണ് സൂചിപ്പിക്കുന്നത്. ലീഗ് ടിക്കറ്റില്‍ മത്സരിച്ച കോണ്‍ഗ്രസുകാരി 146 വോട്ടിന് തോറ്റപ്പോള്‍ ബ്ലോക്കിലേക്ക് മത്സരിച്ച കോണ്ഗ്രസുകാരന് 51 വോട്ടിന്റെ ലീഡും കോണ്ഗ്രസ്സുകാരിയായ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 91 വോട്ടിന്റെ ലീഡും! ഇത് പോലെ 'അട്ടിമറി' നടന്നത് ബേക്കല്‍, കോട്ടിക്കുളം വാര്‍ഡുകളിലാണ്. ബേക്കലില്‍ 2015ല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ ഇത്തവണ ബി.ജെ.പിക്ക് ചെയ്തു? ഒരു വോട്ടിന് ബി.ജെ.പി.യോട് കോണ്‍ഗ്രസ് തോറ്റ കോട്ടിക്കുളത്ത് 2015ല്‍ 186 വോട്ട് സി.പി.എമ്മിനു കിട്ടി. ഇത്തവണയത് 99ആയി കുറഞ്ഞു. ക്രോസ് വോട്ടിംഗ് ഇവിടെയും നടന്നോ? കോണ്‍ഗ്രസിന്റെ ഒരംഗത്തെ ഇല്ലാതാക്കി ഭരണം ഉറപ്പിക്കുന്ന ചാണക്യ തന്ത്രമോ?
ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൂട്ടര് ജയിച്ചിട്ടും തോല്‍ക്കുമ്പോള്‍ വേറൊരു കൂട്ടര് തോല്
ക്കാതെ ജയിക്കുന്നു. ജില്ലയില്‍38 പഞ്ചായത്തില്‍ ഒന്നിന്റെ ലൈവാണിത്. കൂട്ടത്തില്‍ ഒരു ജില്ലാപഞ്ചായത്ത് ആവിയായത് കണ്ടില്ലേ? 2015ല്‍ ആവുന്നത്ര കുത്തിയിളക്കിയിട്ടും ഇളകാത്ത ഡിവിഷന് 'ആ യാ റാം ഗയാ റാം ' രാഷ്ട്രീയത്തിന് മുന്നില്‍ അടിപതറിയതെന്തെ? ഒരു പഞ്ചായത്തും ജില്ലാ പഞ്ചായത്തും യു.ഡി.എഫിന് നഷ്ടപ്പെട്ടതിന്റെ നേര്‍ചിത്രമാണിത്. ഇതിന്റെ തനിയാവര്‍ത്തനമായിരിക്കുമോ കേരളത്തിലങ്ങോളം സംഭവിച്ചിരിക്കുക! പിണറായി വിജയന്റെ സമയം പാങ്ങുണ്ടെന്ന് പറ യാം.
തിരഞ്ഞെടുപ്പിന്റെ ലോജിക് ആര് തോ ല്ക്കണമെന്നതാണ്. ആര് ജയിക്കണമെന്നല്ല. അതിനായി ജനം നോക്കുന്നത് പാര്‍ട്ടിയിലേക്കല്ല. ആദ്യം നോക്കുക സ്ഥാനാര്‍ത്ഥിയിലേക്കും നേതാവിലേക്കും കൂടെ നടക്കുന്നവരിലേക്കുമാണ്. തിരഞ്ഞെടുപ്പ് ഒരു 'യുദ്ധ'മാണ്. യുദ്ധം നയിക്കാന്‍ തന്ത്രങ്ങള്‍ അറിയുന്ന ജനറല്‍ വേണം. അല്ലാതെ പദവി അലങ്കാരമായി കരുതുന്നവര്‍ നയിച്ചാല്‍ ജനറല്‍ ഇല്ലാത്ത യുദ്ധമായി മാറും. നയിക്കുന്നവന്റെ നെഞ്ചില്‍ കറു ത്ത കുത്തുണ്ടാവരുത്. ഹമ്പിളും സിമ്പിളും ആവണം. കോടോത്ത് യെസമാനനെ പോലെ പെരുമാറരുത്. ലൂയി പതിനാലാമന്റെ ഈഗോ പോലെ 'ഞാനാണ് പാര്‍ട്ടി ഞാനാണ് നേതാവ്' എന്ന ഗമ കാണിക്കരുത്. വലിയ വായില്‍ ഡയലോഗ് അടിച്ച് വെറുപ്പിക്കരുത്. പൊതു ഇടങ്ങളില്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം. എന്തിലും ഏതിലും എട്ടുകാലി മമ്മൂഞ്ഞ്നെ പോലെ ഇടപെടരുത്. പിരിവ് ഒരു ഹോബിയാക്കരുത്. കയ്യിട്ട് വാരുന്നുവെന്ന് തോന്നിപ്പിക്കരുത്. പാര്‍ട്ടി അണികള്‍ക്ക് പല ആവലാതികളും സംശയങ്ങളും ഉണ്ടാവും. അത് കേള്‍ക്കുമ്പോള്‍ ഈമാന്‍ ചൂടാവരുത്. കണ കുണാ മറുപടി പറഞ്ഞ് നിസ്സാരവല്‍ക്കരിക്കരുത്. ഈച്ച് ഡോഗ് ഹാസ് ഹിസ് ഓണ്‍ ഡെ എന്നതൊരു ഫാക്ട് ആണ്. എല്ലാം സഹിക്കുന്നവന്റെ മുന്നില്‍ തിരഞ്ഞെടുപ്പ് ഒരവസരവും ആയുധവും ഗോള്‍ഡന്‍ ചാന്സായും മാറും. അതോടെ പിന്നില്‍ നിന്നോ മുന്നില്‍ നിന്നോ കുത്തും. എതിര് പാര്ട്ടിക്കാരന് വോട്ട് പിടിക്കും. ബൂത്തിലെത്തിയാല്‍ മറിച്ച്കുത്തും! പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കുളിപ്പിച്ച് കിടത്തും. ഞാനിത് പറയുമ്പോള്‍ ജഗതി ശ്രീകുമാറിന്റെ സിനിമാ ഡയലോഗ് പോലെ 'ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്' എന്ന് തോന്നുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ ഗാലറിയില്‍ ഇരുന്ന് കളി കണ്ടവ നാണ്. മാസ് സൈക്കോളജി പറഞ്ഞെന്നെയുള്ളൂ. തോല്‍വിയെ തലനാരിഴ കീറി പോസ്റ്റുമോര്‍ട്ടം നടത്തുക. എന്നിട്ട് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക:
തോറ്റതോ? തോല്‍പ്പിച്ചതോ?
തോല്‍വി പാട്ടത്തിനെടുത്തതോ?