ഡോ. മുഹമ്മദ് കുഞ്ഞി: നാട്ടുകാര്‍ക്ക് വെളിച്ചം പകര്‍ന്ന സ്വന്തം ഡോക്ടര്‍

ആതുര സേവനരംഗത്ത് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്സീമമായ സേവനം അര്‍പ്പിക്കുകയും ചെയ്ത ഡോ. മുഹമ്മദ് കുഞ്ഞിയും യാത്രയായി. ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെയാണ് നഷ്ടമായത്. നാട്ടുകാടെ സ്വന്തം ഡോക്ടര്‍. മൂന്നര പതിറ്റാണ്ടിലേറെ കാലം ബദിയടുക്കയുടെയും പ്രാന്ത പ്രദേശവാസികളുടെയും പ്രിയപ്പെട്ട ഡോക്ടര്‍. ഡോക്ടറുടെ വാക്കും കുറിപ്പും എല്ലാവര്‍ക്കും ആശ്വാസവും സമാധാനവും നല്‍കി. നീറുന്ന അനേകം ആരോഗ്യപരമായ പ്രതിസന്ധികള്‍ക്കും വിഷമങ്ങള്‍ക്കും ഡോക്ടറുടെ സമീപത്തെത്തിയാല്‍ പരിഹാരമായി. ഒന്ന് സംസാരിച്ചാല്‍ സ്പര്‍ശിച്ചാല്‍ നിര്‍ദ്ദേശങ്ങള്‍ കിട്ടിയാല്‍ രോഗം പടികടന്നു ഊര്‍ജസ്വലതയും നവോന്മേഷവും […]

ആതുര സേവനരംഗത്ത് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടുകയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിസ്സീമമായ സേവനം അര്‍പ്പിക്കുകയും ചെയ്ത ഡോ. മുഹമ്മദ് കുഞ്ഞിയും യാത്രയായി. ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെയാണ് നഷ്ടമായത്. നാട്ടുകാടെ സ്വന്തം ഡോക്ടര്‍. മൂന്നര പതിറ്റാണ്ടിലേറെ കാലം ബദിയടുക്കയുടെയും പ്രാന്ത പ്രദേശവാസികളുടെയും പ്രിയപ്പെട്ട ഡോക്ടര്‍. ഡോക്ടറുടെ വാക്കും കുറിപ്പും എല്ലാവര്‍ക്കും ആശ്വാസവും സമാധാനവും നല്‍കി. നീറുന്ന അനേകം ആരോഗ്യപരമായ പ്രതിസന്ധികള്‍ക്കും വിഷമങ്ങള്‍ക്കും ഡോക്ടറുടെ സമീപത്തെത്തിയാല്‍ പരിഹാരമായി. ഒന്ന് സംസാരിച്ചാല്‍ സ്പര്‍ശിച്ചാല്‍ നിര്‍ദ്ദേശങ്ങള്‍ കിട്ടിയാല്‍ രോഗം പടികടന്നു ഊര്‍ജസ്വലതയും നവോന്മേഷവും ലഭിക്കും. വര്‍ഷങ്ങള്‍ക്കപ്പുറത്തെ വൈദ്യ രംഗത്തെ വൈദഗ്ധ്യവും പരിശീലനവും ഡോക്ടറുടെ മികവ് കൂട്ടി. എല്ലാവരുടെയും പ്രിയപ്പെട്ട ഒരു കുടുംബഡോക്ടറായി ഉയര്‍ന്നു. സൗമ്യ ശീലവും വിനയവും എളിമയും ലാളിത്വവും മുഖമുദ്രയായി സ്വീകരിച്ചു. ആകര്‍ഷകമായ പെരുമാറ്റവും പുഞ്ചിരിതൂവിയുള്ള ഇടപെടലും എല്ലാരുടെയും മനംകവരാനും പ്രിയപ്പെട്ടവനായി മാറാനും സാധിച്ചു.
പരിസര ഭാഗത്തുള്ള ആയിരങ്ങള്‍ക്കുള്ള അത്താണിയായിരുന്നു ഡോക്ടര്‍. അവരെയെല്ലാം ചിരപരിചിതം. വീടും പേരും കുടുംബവും മേല്‍വിലാസവും എല്ലാം ഡോക്ടര്‍ക്ക് ഹൃദ്യസ്തം. മാനവിക മൂല്യവും മാനുഷിക ബോധവും ഉയര്‍ത്തിപ്പിടിച്ചുള്ള സേവനം ഡോക്ടറുടെ ചികിത്സയിലൂടെ നീളം കാണാന്‍ സാധിക്കും. ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ നാടും കുടുംബ വിശേഷങ്ങളുല്ലാം അറിയാനും പറയാനും സമയം കണ്ടെത്തും. ഇതോടെ രോഗി ആരോഗ്യവാനായി.
കൃത്യ നിര്‍വ്വഹണത്തിന് പാതിരാത്രിയിലും ഒന്നു വിളിച്ചാല്‍ കാള്‍ ബെല്ലടിച്ചാല്‍ വാതില്‍ മുട്ടിയാല്‍ സാര്‍ ക്ലിനിക്ക് റൂമിലെത്തി. നിദ്രാവിഹീനമായ രാവുകള്‍. തങ്ങളുടെ ഒരു വിഷമത്തില്‍ പങ്കുചേരാനും ആതുര സേവനത്തില്‍ ഇടപെടാനും സാധിച്ചതിന്റെ സന്തോഷത്തിലും സംതൃപ്തി ആയിരിക്കും അപ്പോഴും ഡോക്ടര്‍.
നാട്ടുകാരുടെ സ്വന്തം ഡോക്ടറായി കൂടെ നിന്നു. അവര്‍ക്ക് ജീവിതം ഉഴിഞ്ഞ് വെച്ചു. ക്ലിനിക് പ്രിയപ്പെട്ട രോഗികള്‍ക്ക് തുറന്നു വെച്ചു. ചികിത്സയ്ക്കിടയിലും കല്യാണവീടുകളിലും മരണാനന്തര കൃത്യങ്ങളിലും ആചാര ആഘോഷ അനുഷ്ഠാന കര്‍മ്മങ്ങളിലും ഡോക്ടര്‍ സജീവമായി സംബന്ധിച്ചു.
ആതുര സേവനം ജീവിതവ്രതമാക്കിയ ഡോക്ടര്‍ അംഗീകാരത്തിന്റയും അഭിനന്ദനത്തിന്റെയും പിറകെ പോയില്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ആയിരുന്നപ്പോഴും ആ ഗര്‍വ്വും ഗൗരവവും അദ്ദേഹത്തില്‍ കണ്ടില്ല. വിനയ പൂര്‍വ്വം രോഗികളിലൊരാളായി ഡോക്ടര്‍ മാറുകയായിരുന്നു. ഡോക്ടറുടെ അനുജന്‍ അബ്ദുല്ലയുമായുള്ള കുടുംബ ബന്ധത്തിലായിരുന്നതിനാല്‍ ഡോക്ടറുമായും അടുപ്പത്തിലായി. എന്നാലും ഒരു ഇന്റര്‍വ്യൂ ചോദിച്ചപ്പോളും സൗകര്യത്തില്‍ മതി എന്നാണ് പ്രതികരിച്ചത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് ഡോക്ടര്‍ ഈ മലയോര ഭാഗം തിരഞ്ഞെടുത്തു. പാവങ്ങളുടെയും നിര്‍ധനരുടെയും നിരാലംബരുടെയും തണലായി. ആരോഗ്യ സേവന പ്രവര്‍ത്തനത്തില്‍ സജീവമായി. പാവങ്ങളോടൊപ്പം അവരുടെ ചികിത്സയുമായി കഴിയുന്നത് അദ്ദേഹത്തിന്റെ പ്രത്യേകമായ താല്‍പ്പര്യവും ഇഷ്ടവുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന്റെഎല്ലാ മേഖലയിലുള്ളവരേയും ഒരു പോലെ വേദനിപ്പിക്കുന്നു. പകരമില്ലാത്തതീരാ നഷ്ടം. അല്ലാഹു പൊറുത്തു കൊടുക്കട്ടെ.

Related Articles
Next Story
Share it