കേരളത്തില്‍ വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത സിഗരറ്റുകളുമായെത്തിയ ലോറി കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: കേരളത്തില്‍ വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത സിഗരറ്റുകളുമായെത്തിയ ലോറി ജി.എസ്.ടി ഇന്റലിജന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. അമൃത്‌സറില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് സിഗരറ്റ് കടത്തുകയായിരുന്ന വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ജമ്മുകാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ മാത്രം വില്‍പന നടത്താന്‍ അനുവാദമുള്ള സിഗരറ്റ് കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. അതേസമയം ഉല്‍പാദകരായ ഐ.ടി.സി കമ്പനിയെ കബളിപ്പിച്ച് കേരളത്തില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുവെന്ന പരാതിയും നേരത്തെ ഉണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് എസ്.ബി ട്രേഡേഴ്‌സ് കേരള, പി.എം അസോസിയേറ്റ്‌സ് കേരള ബിഗ് ഡാഡി എന്റര്‍പ്രൈസസ് […]

കാഞ്ഞങ്ങാട്: കേരളത്തില്‍ വില്‍പ്പനയ്ക്ക് അനുമതിയില്ലാത്ത സിഗരറ്റുകളുമായെത്തിയ ലോറി ജി.എസ്.ടി ഇന്റലിജന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. അമൃത്‌സറില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് സിഗരറ്റ് കടത്തുകയായിരുന്ന വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ജമ്മുകാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ മാത്രം വില്‍പന നടത്താന്‍ അനുവാദമുള്ള സിഗരറ്റ് കേരളത്തിലേക്ക് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. അതേസമയം ഉല്‍പാദകരായ ഐ.ടി.സി കമ്പനിയെ കബളിപ്പിച്ച് കേരളത്തില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുവെന്ന പരാതിയും നേരത്തെ ഉണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് എസ്.ബി ട്രേഡേഴ്‌സ് കേരള, പി.എം അസോസിയേറ്റ്‌സ് കേരള ബിഗ് ഡാഡി എന്റര്‍പ്രൈസസ് ഇനി സ്ഥാപനങ്ങള്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ സ്വദേശി ലക്ഷ്മണ ഷേണായിയുടെ പരാതിയിലാണ് കേസ്. ചില്ലറ വില്‍പന വിലവിവരം മായ്ച്ചുകളഞ്ഞ് വില കൂട്ടി വില്‍ക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധനയുണ്ടായത്.

Related Articles
Next Story
Share it