ടയര്‍ പഞ്ചറായി ലോറി റോഡില്‍ കുടുങ്ങി; പുതിയ ബസ് സ്റ്റാന്റില്‍ ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: മരത്തടികള്‍ കയറ്റിവരികയായിരുന്ന കൂറ്റന്‍ ലോറി ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം റോഡില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് ദേശീയപാതയിലും നഗരത്തിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.കാസര്‍കോട് എം.ജി റോഡില്‍ നിന്ന് മംഗലാപുരം ഭാഗത്തേക്കുള്ള ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ടയര്‍ പഞ്ചറായി ലോറി റോഡില്‍ കുടുങ്ങിയത്.എറണാകുളത്ത് നിന്ന് മരത്തടികള്‍ കയറ്റി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തകരാറിലായത്. ദേശീയപാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പുതിയ ബസ് സ്റ്റാന്റ് മുതല്‍ വിദ്യാനഗര്‍ […]

കാസര്‍കോട്: മരത്തടികള്‍ കയറ്റിവരികയായിരുന്ന കൂറ്റന്‍ ലോറി ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം റോഡില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് ദേശീയപാതയിലും നഗരത്തിലും ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
കാസര്‍കോട് എം.ജി റോഡില്‍ നിന്ന് മംഗലാപുരം ഭാഗത്തേക്കുള്ള ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ടയര്‍ പഞ്ചറായി ലോറി റോഡില്‍ കുടുങ്ങിയത്.
എറണാകുളത്ത് നിന്ന് മരത്തടികള്‍ കയറ്റി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തകരാറിലായത്. ദേശീയപാതയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പുതിയ ബസ് സ്റ്റാന്റ് മുതല്‍ വിദ്യാനഗര്‍ ഭാഗങ്ങള്‍ വരെയുള്ള ഭാഗങ്ങളില്‍ ദിവസങ്ങളായി ഗതാഗത കുരുക്ക് രൂക്ഷമാണ്.
അതിനിടെയാണ് ലോറി കുടുങ്ങിയും ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെയോടെ ലോറി റോഡില്‍ നിന്നും നീക്കുകയായിരുന്നു.

Related Articles
Next Story
Share it