വിട്ടല്‍-പുത്തൂര്‍ റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം

മംഗളൂരു: വിട്ടല്‍-പുത്തൂര്‍ റോഡിലെ കമ്പാലബെട്ടു ബദാനാജെയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെല്‍ത്തങ്ങാടി അലേക്ക് സ്വദേശി ഇസ്മായില്‍ (22) ആണ് മരിച്ചത്. അലേക് സ്വദേശി അബ്ബാസ് (22) ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. പുത്തൂരില്‍ നിന്ന് വിട്ടലിലേക്ക് പോകുകയായിരുന്ന ലോറി ഇസ്മായിലും അബ്ബാസും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അബ്ബാസാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇസ്മായില്‍ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് ഇസ്മായിലിന്റെ മരണത്തിന് കാരണമായത്.

മംഗളൂരു: വിട്ടല്‍-പുത്തൂര്‍ റോഡിലെ കമ്പാലബെട്ടു ബദാനാജെയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെല്‍ത്തങ്ങാടി അലേക്ക് സ്വദേശി ഇസ്മായില്‍ (22) ആണ് മരിച്ചത്. അലേക് സ്വദേശി അബ്ബാസ് (22) ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്.
പുത്തൂരില്‍ നിന്ന് വിട്ടലിലേക്ക് പോകുകയായിരുന്ന ലോറി ഇസ്മായിലും അബ്ബാസും സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അബ്ബാസാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇസ്മായില്‍ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് ഇസ്മായിലിന്റെ മരണത്തിന് കാരണമായത്.

Related Articles
Next Story
Share it