നാലു പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടം; വിറങ്ങലിച്ച് പാണത്തൂര്‍

കാഞ്ഞങ്ങാട്: പാണത്തൂരില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തില്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമം വിറങ്ങലിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാണത്തൂരിനടുത്ത പരിയാരത്താണ് ദുരന്തമുണ്ടായത്. മരം കയറ്റിയ ലോറി ഉഗ്രശബ്ദത്തോടെ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുന്‍ഭാഗത്തെ പന്തല്‍ തകര്‍ത്തതിനു ശേഷം മറിയുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും ലോറിയില്‍ നിന്ന് നിലവിളിയാണ് കേട്ടത്. ലോറിയിലെ മരത്തടികള്‍ക്കടിയില്‍പെട്ടവരാണ് പ്രാണനു വേണ്ടി നിലവിളിച്ചത്. ഇവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചിരുന്നു. ഒരാള്‍ ആസ്പപത്രിയില്‍ കൊണ്ടുപോകും വഴിയും മരിച്ചു. പാണത്തൂര്‍ […]

കാഞ്ഞങ്ങാട്: പാണത്തൂരില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ ലോറിയപകടത്തില്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമം വിറങ്ങലിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാണത്തൂരിനടുത്ത പരിയാരത്താണ് ദുരന്തമുണ്ടായത്. മരം കയറ്റിയ ലോറി ഉഗ്രശബ്ദത്തോടെ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മുന്‍ഭാഗത്തെ പന്തല്‍ തകര്‍ത്തതിനു ശേഷം മറിയുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും ലോറിയില്‍ നിന്ന് നിലവിളിയാണ് കേട്ടത്. ലോറിയിലെ മരത്തടികള്‍ക്കടിയില്‍പെട്ടവരാണ് പ്രാണനു വേണ്ടി നിലവിളിച്ചത്. ഇവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചിരുന്നു. ഒരാള്‍ ആസ്പപത്രിയില്‍ കൊണ്ടുപോകും വഴിയും മരിച്ചു.
പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളായ ബാബു എന്ന വിനോദ് (45), കെ. നാരായണന്‍ (60), കെ.എം മോഹനന്‍ (40)സുന്ദര എന്ന ഐ. എങ്കപ്പൂ (45) എന്നിവരാണ് മരിച്ചത്. ലോറി ക്ലീനര്‍ ആലുവ സ്വദേശി വിജയന്‍ (60), മകനും ഡ്രൈവറുമായ അനീഷ് (30), തൊഴിലാളികളായ വേണുഗോപാല്‍ (45), പ്രസന്നന്‍ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോറിയില്‍ നിന്നും ചാടിയ തൊഴിലാളി കെ. മോഹനന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിയാരത്ത് നിന്ന് മരം കയറ്റി തളിപ്പറമ്പിലേക്ക് പോകുമ്പോഴാണ് അപകടം. പരിയാരം ഇറക്കവും വളവും കഴിയുന്നതിനിടയിലാണ് ലോറി നിയന്ത്രണം വിട്ടത്. ലോറിയിലെ മരലോഡിനു മുകളില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മര ഉരുപ്പടികള്‍ക്കിടയില്‍ പെട്ട ഇവരെ നാട്ടുകാരാണ് പുറത്തെടുത്തത്. അപ്പോഴേക്കും എങ്കപ്പു ഒഴികെയുള്ളവര്‍ മരിച്ചിരുന്നു. എങ്കപ്പു ജില്ലാ ആസ്പത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഇവിടെ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര്‍ മരിച്ചിരുന്നു. കുഞ്ഞിരാമന്‍ നായരുടെയും മാധവി അമ്മയുടെയും മകനാണ് മോഹനന്‍. ഭാര്യ: ശ്രീജ. മക്കള്‍: ശിവാനി, അനന്തു. കര്‍ഗുണി നായക്കിന്റെയും കമലാക്ഷിയമ്മയുടെയും മകനാണ് നാരായണന്‍. ഭാര്യ: പ്രിയ. മക്കള്‍: നിഖില്‍, നിരഞ്ജന. അയ്ത്തു നായക്കിന്റെയും ഗൗരി ബായിയുടെയും മകനാണ് എങ്കപ്പൂ. ഭാര്യ: സുശീല. മക്കള്‍: ശ്രുതി, സുധി. നാരായണനെയും അമ്മിണി യുടെയും മകനാണ് വിനോദ്. ഭാര്യ: ശോഭ. മക്കള്‍: വൈഷ്ണവ്, വര്‍ഷിത, വൈശാഖ്.
അപകട വിവരം പുറംലോകം അറിഞ്ഞതോടെ പൊലിസും സ്ഥലത്തെത്തി. സബ്കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ.വി മുരളി എന്നിവരും സ്ഥലത്തെത്തി.
അതുവഴി വന്ന വാഹനങ്ങളില്‍ പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.

Related Articles
Next Story
Share it