കല്ലങ്കൈയില്‍ ലോറി അപകടം; കാബിനില്‍ സൂക്ഷിച്ച ദ്രാവകം മറിഞ്ഞ് ഡ്രൈവറും സഹായിയും പൊള്ളലേറ്റ് മരിച്ചു

കാസര്‍കോട്: കൊച്ചിയില്‍ നിന്ന് പ്ലൈവുഡ് കയറ്റി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയുടെ കാബിനില്‍ സൂക്ഷിച്ച  ദ്രാവകം ദേഹത്ത് മറിഞ്ഞ് ഡ്രൈവറും സഹായിയും പൊള്ളലേറ്റുമരിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കല്ലങ്കൈ ദേശീയ പാതയിലായിരുന്നു അപകടം. ലോറി ഡ്രൈവര്‍ കര്‍ണാടക ബല്‍ഗാം രാമദുര്‍ഗ തോരണക്കട്ടയിലെ അശോക് (29), അശോകന്റെ സഹോദരിപുത്രനും സഹായിയമായ പ്രദീപ് (19) എന്നിവരാണ് മരിച്ചത്. പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി ദേശീയപാതയില്‍ നിയന്ത്രണം വിട്ട് റോഡരികില്‍ മറിയുകയായിരുന്നു. അതിനിടെയാണ് ഡ്രൈവറുടെ കാബിനില്‍ […]

കാസര്‍കോട്: കൊച്ചിയില്‍ നിന്ന് പ്ലൈവുഡ് കയറ്റി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ലോറിയുടെ കാബിനില്‍ സൂക്ഷിച്ച ദ്രാവകം ദേഹത്ത് മറിഞ്ഞ് ഡ്രൈവറും സഹായിയും പൊള്ളലേറ്റുമരിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കല്ലങ്കൈ ദേശീയ പാതയിലായിരുന്നു അപകടം. ലോറി ഡ്രൈവര്‍ കര്‍ണാടക ബല്‍ഗാം രാമദുര്‍ഗ തോരണക്കട്ടയിലെ അശോക് (29), അശോകന്റെ സഹോദരിപുത്രനും സഹായിയമായ പ്രദീപ് (19) എന്നിവരാണ് മരിച്ചത്. പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി ദേശീയപാതയില്‍ നിയന്ത്രണം വിട്ട് റോഡരികില്‍ മറിയുകയായിരുന്നു. അതിനിടെയാണ് ഡ്രൈവറുടെ കാബിനില്‍ സൂക്ഷിച്ച ദ്രാവകം ഇവരുടെ ദേഹത്ത് തെറിച്ച് രണ്ടുപേര്‍ക്കും പൊള്ളലേറ്റത്. അശോക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉടന്‍ തന്നെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെയാണ് പ്രദീപ് മരിച്ചത്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നാട്ടുകാരായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ആസ്പത്രിയില്‍ ചികിത്സ തേടി.

Related Articles
Next Story
Share it