പൃഥ്വിരാജ് ചിത്രത്തിലേക്ക് നായികമാരെ തേടുന്നു; ഇരട്ടകള്‍ക്കും അവസരം

കൊച്ചി: പൃഥ്വിരാജ് ചിത്രത്തിലേക്ക് നായികമാരെ തേടുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലേക്കാണ് നായികാ വേഷങ്ങളിലേക്ക് അഭിനേത്രികളെ ക്ഷണിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് 15നും 18നും മദ്ധ്യേ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ആവശ്യം. ഇരട്ടകള്‍ക്കും അപേക്ഷിക്കാം. ഒരു മിനിറ്റ് സെല്‍ഫി വീഡിയോയും മേക്കപ്പ് ഇടാത്ത രണ്ട് ഫോട്ടോകളും സി.വി.യും സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. ആടുജീവിതം, കോള്‍ഡ് കേസ്, കുരുതി, തീര്‍പ്പ്, കടുവ, നീലവെളിച്ചം, ജനഗണമന, ഭ്രമം, വാരിയംകുന്നന്‍, എല്‍2 എമ്പുരാന്‍, കാളിയന്‍ തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ […]

കൊച്ചി: പൃഥ്വിരാജ് ചിത്രത്തിലേക്ക് നായികമാരെ തേടുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലേക്കാണ് നായികാ വേഷങ്ങളിലേക്ക് അഭിനേത്രികളെ ക്ഷണിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് 15നും 18നും മദ്ധ്യേ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ആവശ്യം. ഇരട്ടകള്‍ക്കും അപേക്ഷിക്കാം. ഒരു മിനിറ്റ് സെല്‍ഫി വീഡിയോയും മേക്കപ്പ് ഇടാത്ത രണ്ട് ഫോട്ടോകളും സി.വി.യും സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

ആടുജീവിതം, കോള്‍ഡ് കേസ്, കുരുതി, തീര്‍പ്പ്, കടുവ, നീലവെളിച്ചം, ജനഗണമന, ഭ്രമം, വാരിയംകുന്നന്‍, എല്‍2 എമ്പുരാന്‍, കാളിയന്‍ തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന പ്രഖ്യാപിച്ച ചിത്രങ്ങള്‍. ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' ബെന്യാമിന്‍ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോര്‍ദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങള്‍ ഒരുക്കിയത്. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'കാളിയന്‍' നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്നു. മാജിക്ക് മൂണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി. അനില്‍ കുമാര്‍ ആണ് തിരക്കഥ.

Related Articles
Next Story
Share it