ലണ്ടന്‍ മുഹമ്മദ് ഹാജി<br>പ്രഥമ പുരസ്‌കാരം<br>ഫിറോസ് കുന്നംപറമ്പിലിന്‌

കാസര്‍കോട്: പൗരപ്രമുഖനും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനുമായ ലണ്ടന്‍ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ഷെയ്ഖ് സായിദ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ രാഷ്ട്ര സേവാ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് നല്‍കുമെന്ന് മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇഖ്ബാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശംസി പത്രവുമാണ് അവാര്‍ഡ്.ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ സ്പന്ദനമായി മാറി, നൂറ് കണക്കിന് നിത്യ രോഗികള്‍ക്ക് ആശ്വാസമായി മാറിയ ഫിറോസിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്.ഒക്ടോബര്‍ 21ന് മഞ്ചേശ്വരത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് […]

കാസര്‍കോട്: പൗരപ്രമുഖനും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനുമായ ലണ്ടന്‍ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം ഷെയ്ഖ് സായിദ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ രാഷ്ട്ര സേവാ പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് നല്‍കുമെന്ന് മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇഖ്ബാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശംസി പത്രവുമാണ് അവാര്‍ഡ്.
ജീവകാരുണ്യ മേഖലയില്‍ മലയാളികളുടെ സ്പന്ദനമായി മാറി, നൂറ് കണക്കിന് നിത്യ രോഗികള്‍ക്ക് ആശ്വാസമായി മാറിയ ഫിറോസിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്.
ഒക്ടോബര്‍ 21ന് മഞ്ചേശ്വരത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ അടക്കമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഇര്‍ഫാന ഇഖ്ബാല്‍ അറിയിച്ചു.

Related Articles
Next Story
Share it