ലോക്‌നാഥ് ബെഹ്‌റ അവധിയില്‍

തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ട് തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിനെ വഴി വിട്ടു സഹായിച്ചുവെന്ന ആരോപണം നിലനില്‍ക്കെ കൊച്ചി മെട്രോ എം.ഡിയായ മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണമെങ്കിലും പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് ബെഹ്‌റ അവധിയില്‍ പ്രവേശിക്കുന്നത്. ബെഹ്‌റ നാട്ടിലേക്കുപോകും. മോന്‍സണുമായുള്ള ബന്ധത്തെ തുടര്‍ന്ന് വിവാദത്തിലായ ബെഹ്‌റയെ കേസ് അന്വേഷണം പൂര്‍ത്തിയാവുന്നത് വരെയെങ്കിലും മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് […]

തിരുവനന്തപുരം: പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ട് തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിനെ വഴി വിട്ടു സഹായിച്ചുവെന്ന ആരോപണം നിലനില്‍ക്കെ കൊച്ചി മെട്രോ എം.ഡിയായ മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു.
ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണമെങ്കിലും പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് ബെഹ്‌റ അവധിയില്‍ പ്രവേശിക്കുന്നത്.
ബെഹ്‌റ നാട്ടിലേക്കുപോകും. മോന്‍സണുമായുള്ള ബന്ധത്തെ തുടര്‍ന്ന് വിവാദത്തിലായ ബെഹ്‌റയെ കേസ് അന്വേഷണം പൂര്‍ത്തിയാവുന്നത് വരെയെങ്കിലും മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്നത്. മൂന്ന് ദിവസമായി ബെഹ്‌റ ഓഫീസില്‍ വന്നിട്ടില്ലെന്നാണ് വിവരം.
ബെഹ്‌റയാണ് മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് തന്നോട് ആദ്യമായി പറഞ്ഞതെന്ന് ഇറ്റലിയില്‍ താമസിക്കുന്ന അനിത പുല്ലയില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ ക്ഷണിച്ചതു കൊണ്ടാണ് മോന്‍സന്റെ മ്യൂസിയം കാണാന്‍ 2 വര്‍ഷം മുമ്പ് ബെഹ്‌റയും എ.ഡി.ജി.പി. മനോജ് ഏബ്രഹാമും പോയതെന്നും അനിത വ്യക്തമാക്കിയിരുന്നു. മോന്‍സണിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് ബെഹ്‌റ പ്രത്യേകം താല്‍പ്പര്യം എടുത്തിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

Related Articles
Next Story
Share it