40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ മകന്‍ റിമാണ്ടില്‍; പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലോകായുക്ത പിടിച്ചെടുത്തത് ഏഴരക്കോടിയിലേറെ രൂപ

ബംഗളൂരു: വികസനപദ്ധതികളുടെ ടെണ്ടറുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ മകനെ കര്‍ണാടക പ്രത്യേക ലോകായുക്ത കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബിജെപി എംഎല്‍എ മാദല്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മാദലാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കും. കേസിലെ മറ്റ് നാല് പ്രതികളെയും റിമാണ്ട് ചെയ്തിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എ മാദല്‍ വിരൂപാക്ഷപ്പയെ […]

ബംഗളൂരു: വികസനപദ്ധതികളുടെ ടെണ്ടറുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എയുടെ മകനെ കര്‍ണാടക പ്രത്യേക ലോകായുക്ത കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബിജെപി എംഎല്‍എ മാദല്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മാദലാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കും. കേസിലെ മറ്റ് നാല് പ്രതികളെയും റിമാണ്ട് ചെയ്തിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എ മാദല്‍ വിരൂപാക്ഷപ്പയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്.
പ്രശാന്തിന്റെ വസതിയില്‍ നിന്ന് 7.62 കോടി രൂപ ലോകായുക്ത ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
പ്രശാന്ത് ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയാണ്. പ്രശാന്ത്, സിദ്ധേഷ്, അക്കൗണ്ടന്റ് സുരേന്ദ്ര, നിക്കോളാസ്, ഗംഗാധര്‍ എന്നിവരാണ് അറസ്റ്റിലായത്. 40 ലക്ഷം രൂപ കൈമാറാനാണ് നിക്കോളാസും ഗംഗാധറും എത്തിയതെന്ന് ലോകായുക്ത വൃത്തങ്ങള്‍ അറിയിച്ചു.
ചന്നഗിരി നിയോജക മണ്ഡലത്തിലെ ബിജെപി എംഎല്‍എ മാദല്‍ വിരൂപാക്ഷപ്പയുടെ കെഎംവിയിലുള്ള വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയിട്ടുണ്ട്.

Related Articles
Next Story
Share it