ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരന്‍; മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അനുമതിയില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിക്ക് യുക്തമായ തീരുമാനം കൈകൊള്ളാമെന്നും ലോകായുക്ത വ്യക്തമാക്കി. ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. അദീബിന് വേണ്ടി യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും ഇതുവഴി അദീബിനെ നിയമിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. തവനൂര്‍ മണ്ഡലത്തിലെ വോട്ടറായ ഷാഫിയാണ് […]

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അനുമതിയില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിക്ക് യുക്തമായ തീരുമാനം കൈകൊള്ളാമെന്നും ലോകായുക്ത വ്യക്തമാക്കി.

ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ എം.ഡിയായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാണ് ലോകായുക്ത കണ്ടെത്തിയിരിക്കുന്നത്. അദീബിന് വേണ്ടി യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും ഇതുവഴി അദീബിനെ നിയമിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. തവനൂര്‍ മണ്ഡലത്തിലെ വോട്ടറായ ഷാഫിയാണ് ഇതിനെതിരെ ലോകായുക്തക്ക് പരാതി നല്‍കിയത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

Related Articles
Next Story
Share it