കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരിയോട് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് മൂന്നുവര്‍ഷം തടവുശിക്ഷ; വിധി പ്രഖ്യാപിച്ചത് മംഗളൂരു കോടതി

മംഗളൂരു: കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരിയോട് ആയിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസുദ്യോഗസ്ഥനെ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. പുത്തൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശിനെയാണ് മംഗളൂരു ലോകായുക്ത പ്രത്യേക കോടതി ശിക്ഷിച്ചത്. 2011 ജനുവരിയില്‍ പരാതിക്കാരിയായ ആയിഷാ ഫാറൂഖില്‍ നിന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രകാശ് 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. ലോകായുക്ത ഇന്‍സ്പെക്ടര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രകാശിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പ്രകാശിനെതിരെ […]

മംഗളൂരു: കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പരാതിക്കാരിയോട് ആയിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസുദ്യോഗസ്ഥനെ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. പുത്തൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശിനെയാണ് മംഗളൂരു ലോകായുക്ത പ്രത്യേക കോടതി ശിക്ഷിച്ചത്.

2011 ജനുവരിയില്‍ പരാതിക്കാരിയായ ആയിഷാ ഫാറൂഖില്‍ നിന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രകാശ് 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്. ലോകായുക്ത ഇന്‍സ്പെക്ടര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രകാശിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പ്രകാശിനെതിരെ ലോകായുക്ത ഇന്‍സ്പെക്ടര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.എന്‍ രാജേഷ് പ്രകാശ് കുറ്റം ചെയ്തുവെന്ന് തെളിവ് സഹിതം വാദിച്ചു. തുടര്‍ന്ന് ലോകായുക്ത പ്രത്യേക കോടതി ജസ്റ്റിസ് ബി.ബി ജകതി വിധി പ്രസ്താവിക്കുകയായിരുന്നു.

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 പ്രകാരമുള്ള കുറ്റത്തിന് പ്രതിക്ക് ഒരു വര്‍ഷം തടവും 5,000 രൂപ പിഴയും കൂടാതെ രണ്ട് വര്‍ഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് മാസം അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.എന്‍ സന്തോഷ് കുമാര്‍ കോടതിയില്‍ ഹാജരായി.

Related Articles
Next Story
Share it