'കിനാവിലെ ജി.സി.കെ' ജനുവരി 28ന്, ലോഗോ പ്രകാശനം ചെയ്തു
ദുബായ്: കാസര്‍കോട് ഗവ. കോളേജ് എം.എസ്.എഫ് അലുംനിയുടെ ബാനറില്‍ 2024 ജനുവരി 28ന് കാസര്‍കോട് ഗവ. കോളേജില്‍ നടക്കുന്ന കിനാവിലെ ജി.സി.കെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ വെച്ച് പൂര്‍വ്വവിദ്യാര്‍ത്ഥിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് കെ.എം.സി.സി ഉപദേശക ഉപാധ്യക്ഷനും കിനാവിലെ ജി.സി.കെ പരിപാടിയുടെ രക്ഷാധികാരിയുമായ യഹ്യ തളങ്കര നിര്‍വഹിച്ചു. ചടങ്ങ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും യു.എ.ഇ കെ.എം.സി.സി ട്രഷററുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുന്‍ ജില്ല പ്രസിഡണ്ട് […]

ദുബായ്: കാസര്‍കോട് ഗവ. കോളേജ് എം.എസ്.എഫ് അലുംനിയുടെ ബാനറില്‍ 2024 ജനുവരി 28ന് കാസര്‍കോട് ഗവ. കോളേജില്‍ നടക്കുന്ന കിനാവിലെ ജി.സി.കെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം ദുബായ് പേള്‍ ക്രീക്ക് ഹോട്ടലില്‍ വെച്ച് പൂര്‍വ്വവിദ്യാര്‍ത്ഥിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് കെ.എം.സി.സി ഉപദേശക ഉപാധ്യക്ഷനും കിനാവിലെ ജി.സി.കെ പരിപാടിയുടെ രക്ഷാധികാരിയുമായ യഹ്യ തളങ്കര നിര്‍വഹിച്ചു. ചടങ്ങ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും യു.എ.ഇ കെ.എം.സി.സി ട്രഷററുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുന്‍ ജില്ല പ്രസിഡണ്ട് കരീം കുണിയ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീണര്‍ ഹനീഫ് മീത്തല്‍ മാങ്ങാട് സ്വാഗതം പറഞ്ഞു. ഹസ്‌ക്കര്‍ ചൂരി, ശിഹാബ് നായന്മാര്‍മൂല, സഫ്വാന്‍ അണങ്കൂര്‍, ഖാദര്‍ ബാങ്കോട്, ഫയാസ് പടുവടുക്ക, മജീദ് കൊല്ലമ്പാടി, റിഷാദ് ഹിദായത്ത് നഗര്‍, നുറുദ്ദീന്‍ ഉറുമി, മുര്‍ഷിദ് ചെര്‍ക്കള, മുഹമ്മദ് പള്ളിപ്പുഴ, അറഫാത്ത് കൊവ്വല്‍, ഹര്‍ഷാദ് ഉദുമ, സഫ്വാന്‍ കോപ്പ നേതൃത്വം നല്‍കി. ഹാരിസ് മുഹമ്മദ് നന്ദി പറഞ്ഞു.