അബുദാബി: പയസ്വിനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇടപ്പാളയം അബുദാബിയുടെ മെന്‍ഡ് ആന്റ് മ്യൂസിക് എന്ന പരിപാടിയില്‍ മേജര്‍ ഹമദ് നാസര്‍ മന്‍സൂര്‍ നാസര്‍ അല്‍ മന്‍ഹാലി, കബഡി ടൂര്‍ണ്ണമെന്റ് സംഘാടക സമിതി മുഖ്യരക്ഷാധികാരിമാരായ പി. ബാവ ഹാജി, വി.പി. കൃഷ്ണകുമാര്‍, ചെയര്‍മാന്‍ റഫീഖ് കയനയില്‍, വൈസ് ചെയര്‍മാന്‍ സലിം ചിറക്കല്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
ഇടപ്പാളയം ചെയര്‍മാന്‍ മജീദ് ഗ്ലോബല്‍ വിംഗ്സ്, അബുദാബി ഘടകം പ്രസിഡണ്ട് ഗഫൂര്‍ ഇടപ്പാള്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. സുരേഷ് കുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ റാഷിദ് പൂമാടം പങ്കെടുത്തു.
മെയ് 21ന് അബുദാബി അല്‍ നഹ്ദ ഗേള്‍സ് ഹൈസ്‌കൂളിലാണ് കബഡി ചാമ്പ്യന്‍ഷിപ്പ്.