തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെയും കോര്‍പ്പറേഷന്റെയും സഹായത്തോടെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. […]

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെയും കോര്‍പ്പറേഷന്റെയും സഹായത്തോടെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. ആകെ കേസുകള്‍ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു. തമിഴ്നാടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്- 36,184, കര്‍ണാടക- 32,218, കേരളം- 29,673, മഹാരാഷ്ട്ര- 29,644, ആന്ധ്രപ്രദേശ്- 20,937 എന്നിവയാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍. പ്രതിദിന കോവിഡ് കണക്കുകളില്‍ 57.77 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രമാണ് 14.06 ശതമാനം കേസുകള്‍.

Related Articles
Next Story
Share it