സൗജന്യ കിറ്റ് അടുത്തയാഴ്ച മുതല്‍; അത്യാവശ്യത്തിന് പുറത്തുപോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം, ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, വര്‍ക്ക്‌ഷോപ്പുകള്‍ ശനിയും ഞായറും മാത്രം, തട്ടുകടകള്‍ തുറക്കരുത്, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് 25,000 പോലീസുകാരെ നിയമിക്കും: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 25,000 പോലീസുകാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍ സമയം അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്നും പാസ് വാങ്ങണമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡ് രോഗം കുറഞ്ഞില്ല. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോള്‍ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം […]

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 25,000 പോലീസുകാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്ഡൗണ്‍ സമയം അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും അത്യാവശ്യം പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്നും പാസ് വാങ്ങണമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡ് രോഗം കുറഞ്ഞില്ല. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോള്‍ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യും. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യും. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവര്‍ത്തിക്കാവൂ എന്നും ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തട്ട് കടകള്‍ തുറക്കരുത്. വര്‍ക്ക് ഷോപ്പുകള്‍ക്ക് ആഴ്ചയിലെ അവസാന രണ്ടു ദിനം പ്രവര്‍ത്തിക്കാം. വര്‍ക്ക് ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലുമാണ് പ്രവര്‍ത്തിക്കേണ്ടത്. പള്‍സ് ഓക്സിമീറ്ററിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. പുറത്ത് പോയി വരുന്നവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ജീവനും ജീവനോപാധിയും കണക്കിലെടുക്കുമ്പോള്‍ ജീവനാണ് വില കൊടുക്കുന്നത്.

സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ മറ്റൊന്നും ഫലപ്രദമല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉടന്‍ രോഗികളുടെ എണ്ണം കുറയില്ല. ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കും ഫലമറിയാന്‍. സര്‍ക്കാര്‍ നടപടിയുമായി എല്ലാവരും സഹകരിക്കണം. കോവിഡിനെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടി ഉണ്ടാകും. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തും. ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കേസെടുക്കും. അടിയന്തര അന്തര്‍ ജില്ലാ യാത്രയ്ക്ക് സത്യവാങ്മൂലം കരുതണം. നിര്‍മ്മാണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന അതിഥി തൊഴിലാളികള്‍ കോവിഡ് ബാധിതരല്ല എന്ന് കരാറുകാര്‍ ഉറപ്പാക്കണം. ഇല്ലെങ്കില്‍ അവര്‍ക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles
Next Story
Share it