മംഗളൂരു, ഉഡുപ്പി നഗരങ്ങളില്‍ നിന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി; ബസുകളിലെ വന്‍തിരക്കും അമിതചാര്‍ജും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മംഗളൂരു, ഉഡുപ്പി നഗരങ്ങളില്‍ നിന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി. രണ്ട് നഗരങ്ങളിലും താമസിച്ച് ജോലി ചെയ്തിരുന്നവരും ദിവസവും വന്ന് ജോലി ചെയ്തിരുന്നവരും അടക്കമുള്ളവരാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇതോടെ ബസ് സ്റ്റാന്റുകളിലും ബസുകളിലും യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. തിങ്ങിഞെരുങ്ങിയാണ് ബസ് യാത്ര. ഏപ്രില്‍ 27ന് രാത്രി 9 മണിമുതല്‍ 14 ദിവസത്തേക്കാണ് കര്‍ണാടക സര്‍ക്കാര്‍ സമ്പൂര്‍ണലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കുറച്ചുപേര്‍ ഇന്നലെ തന്നെ […]

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മംഗളൂരു, ഉഡുപ്പി നഗരങ്ങളില്‍ നിന്ന് കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള ഇതരസംസ്ഥാനക്കാര്‍ നാട്ടിലേക്ക് മടങ്ങിതുടങ്ങി. രണ്ട് നഗരങ്ങളിലും താമസിച്ച് ജോലി ചെയ്തിരുന്നവരും ദിവസവും വന്ന് ജോലി ചെയ്തിരുന്നവരും അടക്കമുള്ളവരാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇതോടെ ബസ് സ്റ്റാന്റുകളിലും ബസുകളിലും യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. തിങ്ങിഞെരുങ്ങിയാണ് ബസ് യാത്ര. ഏപ്രില്‍ 27ന് രാത്രി 9 മണിമുതല്‍ 14 ദിവസത്തേക്കാണ് കര്‍ണാടക സര്‍ക്കാര്‍ സമ്പൂര്‍ണലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കുറച്ചുപേര്‍ ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. അതിന് സാധിക്കാതിരുന്ന ഭൂരിഭാഗവും ഇന്ന് മടങ്ങുകയാണ്. ലോക്ഡൗണ്‍ വിവരമറിഞ്ഞതോടെ മംഗളൂരുവിലെ കുടിയേറ്റ തൊഴിലാളികള്‍ അസ്വസ്ഥരായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളും പുരുഷന്‍മാരും ബസ് കയറാന്‍ ഓടുകയായിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് നാട്ടിലേക്ക് പോയിരുന്ന ഇവര്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ തിരിച്ചുവരികയായിരുന്നു. ജോലി നഷ്ടമായതിന്റെ നിരാശയും വെപ്രാളവും ഇവരുടെ മുഖങ്ങളില്‍ പ്രകടമാണ്. ലോക്ഡൗണ്‍ കാലയളവില്‍ ഓട്ടം നിര്‍ത്തേണ്ടിവരുമെന്നതിനാല്‍ ഇന്നലെയും ഇന്നും സ്വകാര്യബസുകളില്‍ യാത്രക്കാരോട് അമിതനിരക്കാണ് ഈടാക്കുന്നത്. ബംഗളൂരുവിനും മംഗളൂരുവിനുമിടയില്‍ 600 രൂപയോളം നിരക്ക് ഈടാക്കിയിരുന്ന ബസില്‍ ഇന്നലെ വൈകിട്ട് മുതല്‍ നിരക്ക് 1,600 രൂപയാക്കി. തോന്നുന്നതുപോലെയാണ് ബസുകളില്‍ നിരക്ക് ഈടാക്കുന്നതെന്നും എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള തത്രപ്പാടില്‍ ആര്‍ക്കും ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. സ്വകാര്യ ബസുകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി ബസുകളിലും ഇന്ന് സൂചികുത്താനിടമില്ലാത്ത വിധം തിരക്കുണ്ട്.

Related Articles
Next Story
Share it