കോവിഡ്: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

ബെംഗളൂരു: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 14 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ അറിയിച്ചു. മെയ് 10 മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടുകയായിരുന്നു. 30ല്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി 15000ല്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ […]

ബെംഗളൂരു: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 14 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി മുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ അറിയിച്ചു. മെയ് 10 മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടുകയായിരുന്നു.

30ല്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി 15000ല്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും.

കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍, ജൂണ്‍ ഏഴിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മരണനിരക്കും ടിപിആറും കുറയാത്ത സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുകയായിരുന്നു.

Related Articles
Next Story
Share it