ലോക്ഡൗണ്‍ പ്രാബല്യത്തില്‍; വീട്ടിലൊതുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ തരത്തില്‍ വ്യാപിക്കുന്നതിനിടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ കേരളം വീടുകളില്‍ ഒതുങ്ങി. നിരത്തുകളില്‍ അപൂര്‍വ്വമായി മാത്രമേ വാഹനങ്ങള്‍ ഇറങ്ങിയുള്ളൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ നടപടിയോട് സഹകരിക്കുന്ന സമീപനമാണ് ജനങ്ങളില്‍ നിന്നുണ്ടായതെന്ന് ലോക്ഡൗണിന്റെ ആദ്യദിനം തെളിയിച്ചു. ഇന്ന് സത്യപ്രസ്താവന മൂലം അത്യാവശ്യ യാത്രകള്‍ അനുവദിച്ചുവെങ്കിലും നാളെ മുതല്‍ പൊലീസ് പാസ് കൂടാതെ യാത്ര അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടക്കം പൊതുവാഹനങ്ങള്‍ ഓടിയില്ല. സ്വകാര്യ […]

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ തരത്തില്‍ വ്യാപിക്കുന്നതിനിടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ കേരളം വീടുകളില്‍ ഒതുങ്ങി. നിരത്തുകളില്‍ അപൂര്‍വ്വമായി മാത്രമേ വാഹനങ്ങള്‍ ഇറങ്ങിയുള്ളൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ നടപടിയോട് സഹകരിക്കുന്ന സമീപനമാണ് ജനങ്ങളില്‍ നിന്നുണ്ടായതെന്ന് ലോക്ഡൗണിന്റെ ആദ്യദിനം തെളിയിച്ചു. ഇന്ന് സത്യപ്രസ്താവന മൂലം അത്യാവശ്യ യാത്രകള്‍ അനുവദിച്ചുവെങ്കിലും നാളെ മുതല്‍ പൊലീസ് പാസ് കൂടാതെ യാത്ര അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ അടക്കം പൊതുവാഹനങ്ങള്‍ ഓടിയില്ല.
സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകിട്ടോടെ നിലവില്‍ വരും. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം നല്‍കാന്‍ അനുവദിക്കുന്നുണ്ട്. മരുന്നിന്റെ കാര്യം പറഞ്ഞ് ആളുകള്‍ അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ അവശ്യ മരുന്നുകള്‍ക്ക് 112ല്‍ വിളിച്ചാല്‍ മരുന്ന് എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹൈവെ പൊലീസിനെയാണ് ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. അടിയന്തിര സേവനങ്ങള്‍ക്ക് 101ല്‍ വിളിച്ച് ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടാവുന്നതാണ്. ആസ്പത്രിയില്‍ എത്താനും അവശ്യ മരുന്നുകള്‍ക്കുമാണ് ഫയര്‍ഫോഴ്‌സിന്റെ സഹായം ലഭിക്കുക.

Related Articles
Next Story
Share it