ഡെല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി; മെട്രോ സര്‍വീസ് നിലച്ചു

ന്യുഡെല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഡെല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മേയ് 17ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സര്‍വീസ് നിര്‍ത്തിയത്. ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടുന്ന കാര്യം ഞായറാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. മെട്രോ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ മുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഏപ്രില്‍ 20 മുതലാണ് ഡെല്‍ഹിയില്‍ രണ്ടാം ലോക്ഡൗണ്‍ ആരംഭിച്ചത്. കണ്ടെയ്മെന്റുകളില്‍ കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ഡെല്‍ഹിയില്‍ 13,336 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് […]

ന്യുഡെല്‍ഹി: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഡെല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മേയ് 17ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സര്‍വീസ് നിര്‍ത്തിയത്. ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടുന്ന കാര്യം ഞായറാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. മെട്രോ സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ മുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഏപ്രില്‍ 20 മുതലാണ് ഡെല്‍ഹിയില്‍ രണ്ടാം ലോക്ഡൗണ്‍ ആരംഭിച്ചത്. കണ്ടെയ്മെന്റുകളില്‍ കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ഡെല്‍ഹിയില്‍ 13,336 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 273 പേര്‍ മരണമടഞ്ഞിരുന്നു. 13,23,567 പേര്‍ക്ക് ആകെ കോവിഡ് ബാധിച്ചു. 86,232 പേര്‍ ചികിത്സയിലുണ്ട്. 19,344 പേര്‍ മരണമടഞ്ഞു.

Related Articles
Next Story
Share it