ലോക്ഡൗണ്‍ ഇളവ്; മംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ മിതമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു; സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മിതമായ രീതിയില്‍ സര്‍വീസ് പുനരാരംഭിച്ചു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെ സംസ്ഥാനത്ത് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യബസുകള്‍ക്കും ജൂണ്‍ 23 മുതല്‍ നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയത്. എന്നാല്‍ സ്വകാര്യബസ് സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങിയെങ്കിലും മംഗളൂരു ബസ് സ്റ്റാന്റില്‍ […]

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മിതമായ രീതിയില്‍ സര്‍വീസ് പുനരാരംഭിച്ചു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെ സംസ്ഥാനത്ത് ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സ്വകാര്യബസുകള്‍ക്കും ജൂണ്‍ 23 മുതല്‍ നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയത്. എന്നാല്‍ സ്വകാര്യബസ് സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങിയെങ്കിലും മംഗളൂരു ബസ് സ്റ്റാന്റില്‍ വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ബസുകളില്‍ നാമമാത്രമായ ആളുകള്‍ മാത്രമാണ് സഞ്ചരിക്കുന്നത്.യാത്രക്കാര്‍ വളരെ കുറവായതിനാലാണ് സ്വകാര്യബസുകള്‍ സര്‍വീസ് തുടങ്ങാത്തത്. ദിവസങ്ങള്‍ കഴിയുന്തോറും ബസ് സ്റ്റാന്റ് സാധാരണനിലയിലാകുമെന്നാണ് കരുതുന്നത്.

Related Articles
Next Story
Share it