ജില്ലയില്‍ ലോക്ഡൗണ്‍ പൂര്‍ണം

കാസര്‍കോട്: ജില്ലയില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമാണ്. ഉള്‍പ്രദേശങ്ങളിലടക്കം ബാരിക്കേട് വെച്ച് പൊലീസ് പരിശോധന നടത്തിവരുന്നു. ആസ്പത്രി ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്ന, സത്യവാങ്മൂലം കയ്യില്‍ കരുതിയവരെ മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്. ഇളവുകള്‍ അനുവദിച്ച കടകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. ടാക്‌സികളും ഓട്ടോകളും അത്യാവശ്യസര്‍വീസ് മാത്രം നടത്തുന്നു. കാസര്‍കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേട് വെച്ച് പരിശോധിക്കുന്നു. കറന്തക്കാട് ദേശീയപാതയില്‍ ജില്ലാ പൊലീസ് മേധാവി പി.ബി രാജീവിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പരിശോധന […]

കാസര്‍കോട്: ജില്ലയില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമാണ്. ഉള്‍പ്രദേശങ്ങളിലടക്കം ബാരിക്കേട് വെച്ച് പൊലീസ് പരിശോധന നടത്തിവരുന്നു. ആസ്പത്രി ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്ന, സത്യവാങ്മൂലം കയ്യില്‍ കരുതിയവരെ മാത്രമാണ് പോകാന്‍ അനുവദിക്കുന്നത്. ഇളവുകള്‍ അനുവദിച്ച കടകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. ടാക്‌സികളും ഓട്ടോകളും അത്യാവശ്യസര്‍വീസ് മാത്രം നടത്തുന്നു. കാസര്‍കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ പൊലീസ് ബാരിക്കേട് വെച്ച് പരിശോധിക്കുന്നു. കറന്തക്കാട് ദേശീയപാതയില്‍ ജില്ലാ പൊലീസ് മേധാവി പി.ബി രാജീവിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പരിശോധന നടത്തി. വാഹന യാത്രക്കാര്‍ക്ക് അദ്ദേഹം ബോധവല്‍ക്കരണം നല്‍കി. രോഗിയുടെ കൂടെ സഹായിയായി ഒരാളെ മാത്രമാണ് അനുവദിക്കുന്നത്. വാഹനങ്ങളില്‍ അധികംപേരെ കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.

അതേ സമയം ജില്ലയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഏഴ് റോഡുകള്‍ പൂര്‍ണ്ണമായും അടച്ചതായും 17 സ്ഥലത്ത് കനത്ത പരിശോധന ഏര്‍പ്പെടുത്തിയതായും ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് പറഞ്ഞു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിവരുന്നത്. തലപ്പാടി അതിര്‍ത്തിയില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. കോവിഡ് പരിശോധന രേഖ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് ആളുകളെ കടത്തിവിടുന്നത്. ചരക്ക് വാഹനങ്ങള്‍ പൂര്‍ണ്ണമായും കടത്തിവിടുന്നു. ജില്ലയില്‍ 75 സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. 48 ബൈക്ക് പട്രോളിങ്ങും വിവിധ ഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് വനിതാ പൊലീസുകാരും ബൈക്കുകളില്‍ പരിശോധനക്കിറങ്ങി. 51 ഇടങ്ങളില്‍ മൊബൈല്‍ പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ പരിേശാധനയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. ഇവിടെ ആളുകളെ പുറത്തിറങ്ങാനോ പ്രവേശിക്കാനോ അനുവദിക്കില്ല. ഈ ഭാഗങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ 186 വൊളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്. മരുന്നുകളും ആവശ്യമായ സാധനങ്ങളും അതാത് പൊലീസ് സ്റ്റേഷനുകളില്‍ അറിയിച്ചാല്‍ എത്തിച്ചുനല്‍കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Related Articles
Next Story
Share it