Begin typing your search above and press return to search.
കണ്ണൂരിനെതിരായ അണ്ടര്‍ 19 ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗുമായി റഹാന്റെ സെഞ്ച്വറി

കാസര്‍കോട്: തലശ്ശേരിയിലെ കൊണോര്‍വയല്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലക്കെതിരെയുള്ള അണ്ടര്‍ -19 ക്രിക്കറ്റ് മത്സരത്തില്‍ കാസര്‍കോടിന് വേണ്ടി സെഞ്ച്വറി നേടി റഹാന്‍ താരമായി. 95 പന്തിലാണ് റഹാന്റെ വെടിക്കെട്ട് സെഞ്ച്വറി. റഹാന്‍ 8 ഫോറും 8 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 101 റണ്‍സ് എടുത്തത്. 2 ദിവസങ്ങളിലായാണ് മത്സരം നടന്നത്. മുന്‍ ക്രിക്കറ്റ് താരവും ബാറ്റ്‌സ്മാനുമായ നാച്ചു സ്‌പോര്‍ട്ട്‌സ് ലൈനിന്റെ മകനാണ് 16 കാരനായ റഹാന്‍.
Next Story