Begin typing your search above and press return to search.
എന്‍.എസ്.കെ ട്രോഫി; ജില്ലാ ക്രിക്കറ്റ് ടീമിനെ ശ്രീഹരി എസ്. നായര്‍ നയിക്കും

കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ ജൂണ്‍ 2 വരെ തിരുവനന്തപുരം സെന്റ് സേവിയര്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന എന്‍.എസ്.കെ ട്രോഫിക്ക് വേണ്ടിയുള്ള ടി20 ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലാ ടീമിനെ രഞ്ജി താരം ശ്രീഹരി എസ്. നായര്‍ നയിക്കും. മുന്‍ രഞ്ജി താരം അന്‍ഫല്‍ പി.എമ്മാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: മുഹമ്മദ് കൈഫ്, തുഷാര്‍ ബി.കെ, മുഹമ്മദ് ജസീല്‍ ടി.എം, നിധീഷ് ബി, ജഗന്നാഥന്‍ എം.ആര്‍, അബ്ദുല്‍ ഫാഹിസ് എം.എ, ഇഷ്തിഹാക് ഹുസൈന്‍ പൊയക്കര, ആദര്‍ശ് കെ., ഗോകുല്‍ എം., അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ, മഞ്ജുനാഥ് കെ., മുഹമ്മദ് അഷ്ഫാഖ് പി.ആര്‍, അഹമ്മദ് ഇഹ്തിശാം. മാനേജര്‍: അസീസ്ടി.
Next Story