ജിതേഷ് മരിച്ചത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണെന്ന് നാട്ടുകാര്‍; വിദ്യാര്‍ത്ഥിക്ക് കണ്ണീരോടെ യാത്രാമൊഴി

ബദിയടുക്ക: എന്‍മകജെ അടുക്കസ്ഥല സായ ഗുളികമൂലയിലെ നാരായണ നായക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ്(17) മരിച്ചത് മോട്ടോര്‍ പമ്പില്‍ നിന്ന് ഷോക്കേറ്റത് മൂലമല്ലെന്ന് നാട്ടുകാര്‍. പന്നിയെ വീഴ്ത്താന്‍ വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റതാണ് ജിതേഷിന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടുകുക്കെ സുബ്രഹ്മണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജിതേഷ് കഴിഞ്ഞ ദിവസം മോട്ടോര്‍ ഓണ്‍ ചെയ്യാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത്. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ജിതേഷിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

ബദിയടുക്ക: എന്‍മകജെ അടുക്കസ്ഥല സായ ഗുളികമൂലയിലെ നാരായണ നായക്-പത്മാവതി ദമ്പതികളുടെ മകന്‍ ജിതേഷ്(17) മരിച്ചത് മോട്ടോര്‍ പമ്പില്‍ നിന്ന് ഷോക്കേറ്റത് മൂലമല്ലെന്ന് നാട്ടുകാര്‍. പന്നിയെ വീഴ്ത്താന്‍ വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റതാണ് ജിതേഷിന്റെ മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടുകുക്കെ സുബ്രഹ്മണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ജിതേഷ് കഴിഞ്ഞ ദിവസം മോട്ടോര്‍ ഓണ്‍ ചെയ്യാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത്. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് ജിതേഷിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോട്ടോര്‍ ഓണ്‍ ചെയ്ത ശേഷം പന്നിക്കെണി അഴിച്ചെടുക്കാന്‍ ജിതേഷ് തുനിഞ്ഞപ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് വിവരം. ഈ ഭാഗത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. പന്നികളെ കുടുക്കാന്‍ ലൈനില്‍ നിന്ന് നേരിട്ട് വൈദ്യുതി കടത്തിയാണ് കെണിവെക്കുന്നത്. ജിതേഷ് രാത്രി പന്നിക്കെണി വെച്ച് പിറ്റേദിവസം എടുത്തുകൊണ്ട്പോകാറാണ് പതിവ്. ഇങ്ങനെ എടുക്കുമ്പോള്‍ അപകടം സംഭവിച്ചതാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. നാലുദിവസം മുമ്പ് കെണിയില്‍ കുടുങ്ങിയ വലിയ പന്നി ഷോക്കേറ്റ് ചത്തിരുന്നു. ജിതേഷിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിദ്യാര്‍ത്ഥിക്ക് നാട് കണ്ണീരോടെയാണ് യാത്രാമൊഴി നല്‍കിയത്.

Related Articles
Next Story
Share it