ഉറപ്പ് നല്‍കിയിട്ടും റോഡ് പ്രവൃത്തി ആരംഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം

ചൗക്കി: മയില്‍പ്പാറ-മജല്‍ റോഡിന്റെ അറ്റകുറ്റ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചു.കഴിഞ്ഞമാസം തുടങ്ങേണ്ട പ്രവൃത്തിക്കായി കരാറുകാരന്‍ സാമഗ്രികള്‍ ഇറക്കി പ്രവൃത്തി ആരംഭിക്കാനിരിക്കെ അസി.എഞ്ചിനീയര്‍ തടഞ്ഞുവെന്നാണ് ആരോപണം.ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എ.ഇ ഓഫീസ് ഉപരോധിക്കുകയും പഞ്ചായത്ത് പ്രസിഡണ്ടുമായി ചര്‍ച്ച നടത്തുകയും പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമുണ്ടായിരുന്നു.എന്നാല്‍ തുടര്‍ന്നും പ്രവൃത്തി ആരംഭിക്കാതെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ 'പിച്ച എടുക്കല്‍' സമരം നടത്തുകയും റോഡ് ഉപരോധിക്കുകയുമായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസും പഞ്ചായത്ത് സെക്രട്ടറിയുമടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരനുമായി […]

ചൗക്കി: മയില്‍പ്പാറ-മജല്‍ റോഡിന്റെ അറ്റകുറ്റ പണി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചു.
കഴിഞ്ഞമാസം തുടങ്ങേണ്ട പ്രവൃത്തിക്കായി കരാറുകാരന്‍ സാമഗ്രികള്‍ ഇറക്കി പ്രവൃത്തി ആരംഭിക്കാനിരിക്കെ അസി.എഞ്ചിനീയര്‍ തടഞ്ഞുവെന്നാണ് ആരോപണം.
ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എ.ഇ ഓഫീസ് ഉപരോധിക്കുകയും പഞ്ചായത്ത് പ്രസിഡണ്ടുമായി ചര്‍ച്ച നടത്തുകയും പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമുണ്ടായിരുന്നു.
എന്നാല്‍ തുടര്‍ന്നും പ്രവൃത്തി ആരംഭിക്കാതെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ 'പിച്ച എടുക്കല്‍' സമരം നടത്തുകയും റോഡ് ഉപരോധിക്കുകയുമായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് പൊലീസും പഞ്ചായത്ത് സെക്രട്ടറിയുമടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരനുമായി ചര്‍ച്ച നടത്തി പണി ഉടന്‍ ആരംഭിക്കാന്‍ ധാരണയാവുകയായിരുന്നു.

Related Articles
Next Story
Share it