അണങ്കൂരില്‍ റോഡ് പ്രവൃത്തി വൈകുന്നതിലും കുടിവെള്ളം മുടങ്ങിയതിലും പ്രതിഷേധിച്ച് നാട്ടുകാരുടെ സമരം

കാസര്‍കോട്: അണങ്കൂര്‍-ടി.വി സ്റ്റേഷന്‍ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിലും ടാറിംഗ് നീക്കം ചെയ്യുന്നതിനിടെ പൊട്ടിയ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നന്നാക്കാത്തതിലും പ്രതിഷേധിച്ച് അണങ്കൂരില്‍ നാട്ടുകാര്‍ സമരം നടത്തി. ഇന്ന് രാവിലെയാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. അണങ്കൂര്‍-പെരുമ്പളക്കടവ് റോഡില്‍ അണങ്കൂര്‍ മുതല്‍ ടി.വി സ്റ്റേഷന്‍ റോഡ് വരെയുള്ള 230 മീറ്റര്‍ മെക്കാഡം ചെയ്യുന്നിന് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് ടാറിംഗ് നീക്കം ചെയ്തത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ 2018-19 ആസ്തി വികസന ഫണ്ട് […]

കാസര്‍കോട്: അണങ്കൂര്‍-ടി.വി സ്റ്റേഷന്‍ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിലും ടാറിംഗ് നീക്കം ചെയ്യുന്നതിനിടെ പൊട്ടിയ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ നന്നാക്കാത്തതിലും പ്രതിഷേധിച്ച് അണങ്കൂരില്‍ നാട്ടുകാര്‍ സമരം നടത്തി. ഇന്ന് രാവിലെയാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. അണങ്കൂര്‍-പെരുമ്പളക്കടവ് റോഡില്‍ അണങ്കൂര്‍ മുതല്‍ ടി.വി സ്റ്റേഷന്‍ റോഡ് വരെയുള്ള 230 മീറ്റര്‍ മെക്കാഡം ചെയ്യുന്നിന് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് ടാറിംഗ് നീക്കം ചെയ്തത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ 2018-19 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂ ചെലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ടാറിംഗ് ഇളക്കുന്നതിനിടെയാണ് പൈപ്പ് ലൈന്‍ തകര്‍ന്നത്. നിരവധി കുടുംബങ്ങള്‍ക്കുള്ള വെള്ളമാണ് ഇതോടെ മുടങ്ങിയത്. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കുന്നതിന് നടപടിയൊന്നും ഉണ്ടായില്ല. റോഡ് പ്രവൃത്തി തുടങ്ങിയതുമില്ല. ഇതോടെയാണ് സമരത്തിനിറങ്ങിയത്. ഹാരിസ് പള്ളിക്കാല്‍, ഹസൈനാര്‍ താനിയത്ത്, ഷാഫി അണങ്കൂര്‍, ഷഫീഖ് അലിഫ്, ഖാദര്‍ പള്ളിക്കാല്‍, റഫീഖ് ബെദിര, ഹാരിസ് മസ്താന്‍, ഇബ്രാഹിം, ഷാനു കെ.എസ്, സുബൈര്‍ നേതൃത്വം നല്‍കി.

വീഡിയോ കാണാം:

Related Articles
Next Story
Share it