കഞ്ചാവ് സംഘം താവളമാക്കിയ വീടിന് നാട്ടുകാര്‍ പൂട്ടിട്ടു; പീഡനശ്രമക്കേസ് പ്രതിക്കായി അന്വേഷണം

ബന്തിയോട്: കഞ്ചാവ് സംഘം താവളമാക്കിയ വീട് നാട്ടുകാര്‍ താഴിട്ടുപൂട്ടി. അതിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബേക്കൂര്‍ ഹരണ്യനഗറിലെ സുന്ദറിന്റെ മകന്‍ ആഷിഖ് എന്ന അപ്പുവിനെ കണ്ടെത്താനാണ് കുമ്പള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവാവ് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ, പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ ഇവരെ സംശയസാഹചര്യത്തില്‍ കണ്ടതോടെയാണ് വിദ്യാര്‍ത്ഥിനി […]

ബന്തിയോട്: കഞ്ചാവ് സംഘം താവളമാക്കിയ വീട് നാട്ടുകാര്‍ താഴിട്ടുപൂട്ടി. അതിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബേക്കൂര്‍ ഹരണ്യനഗറിലെ സുന്ദറിന്റെ മകന്‍ ആഷിഖ് എന്ന അപ്പുവിനെ കണ്ടെത്താനാണ് കുമ്പള പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ യുവാവ് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ, പൊട്ടിപ്പൊളിഞ്ഞ് വീഴാറായ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ ഇവരെ സംശയസാഹചര്യത്തില്‍ കണ്ടതോടെയാണ് വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത്. വര്‍ഷങ്ങളോളമായി ഈ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ നാട്ടുകാരെത്തി വീടിന് പൂട്ടിട്ടത്.

Related Articles
Next Story
Share it