മഹാകവി പി.യുടെ സഹോദര പുത്രന്‍ പി. ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനി പുറവങ്കരയിലെ പി. ബാലകൃഷ്ണന്‍ നായര്‍(79) അന്തരിച്ചു. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ഇളയ സഹോദരന്‍ പരേതരായ പി. ബാലഗോപാലന്റെയും വെള്ളിക്കോത്ത് പുതിയവളപ്പില്‍ പുറവങ്കര സരോജിനി അമ്മയുടെയും മകനാണ്. കാനാറാ ബാങ്ക് മുന്‍ സീനിയര്‍ മാനേജരാണ്. ഭാര്യ: രമാദേവി, മക്കള്‍: ഡോ. വന്ദന(അമൃത ഹോസ്പിറ്റല്‍ എറണാകുളം), ഡോ.ദര്‍ശന(ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റ് ആരോഗ്യ വകുപ്പ്). മരുമക്കള്‍: ദേവന്‍, ഡോ. റിജില്‍ ദീപക്(ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it