Begin typing your search above and press return to search.
കോട്ടച്ചേരിട്രാഫിക് സർക്കിളിൽ കൂട്ട വാഹനാപകടം; ദീർഘനേരം ഗതാഗത തടസം
കാറും ടാങ്കർ ഉൾപ്പെടെ രണ്ട് ലോറികളുമാണ് അപകടത്തിൽപ്പെട്ടത്

കാഞ്ഞങ്ങാട്: കോട്ടച്ചേരിട്രാഫിക് സർക്കിളിൽ കൂട്ട വാഹനാപകടം. ഇതേ തുടർന്ന് കവലയിൽ ഏറെ നേരം ഗതാഗതതടസമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അപകടം. കാറും ടാങ്കർ ഉൾപ്പെടെ രണ്ട് ലോറികളുമാണ് അപകടത്തിൽപ്പെട്ടത്. മുന്നിലൂടെ കടന്നുപോയ കാറിനെ രക്ഷിക്കാൻ വേണ്ടി ലോറി പെട്ടെന്ന് നിർത്തിയിട്ടപ്പോൾ പിന്നിൽ നിന്ന് വന്ന ടാങ്കർ ലോറി ഇതിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ എൻജിന് തകരാറായതിനെ തുടർന്ന് സർക്കിളിൽ തന്നെ കുടുങ്ങുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് കമ്പി കയറ്റിപ്പോയ ലോറിക്ക് പിന്നിലാണ് ടാങ്കർലോറി ഇടിച്ചത്. മാവുങ്കാൽ റോഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ ലോഡിലേക്ക് പോയ കാറിൽ ഇടിക്കാതിരിക്കാനാണ് ലോറി ഡ്രൈവർ പെട്ടെന്ന് നിർത്തിയത്. ആർക്കും പരിക്കില്ല
Next Story