കര്‍ഷകന്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: കര്‍ഷകനെ റബ്ബര്‍തോട്ടത്തിലെ പുളിമരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂര്‍ കുടലയിലെ രാഘവന്‍ നായര്‍(72) ആണ് മരിച്ചത്. ഇന്നലെയാണ് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: രശ്മി. മക്കള്‍: രജീഷ്, രാജേഷ്, രേഷ്മ. മരുമക്കള്‍: മണികണ്ഠന്‍, രേഷ്മ, പ്രതീഷ്. രോഹിണി ഏകസഹോദരിയാണ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it