എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 16കാരന്‍ മരണത്തിന് കീഴടങ്ങി. പരപ്പ കമ്മാടം ബാനം റോഡിലെ റിയാസിന്റെയും റുഖിയയുടെയും മകന്‍ ഷഹാന്‍ റിയാസ് അബ്ദുല്ല(16)യാണ് മരിച്ചത്. ശ്വാസതടസമനുഭവപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചിരുന്നു. പിന്നാലെയാണ് മരണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. സഹോദരങ്ങള്‍: ഷാനിബ, ആലിഖിന്‍ നൂര്‍ മുഹമ്മദ്.

News Desk
News Desk - Utharadesam News Desk  
Related Articles
Next Story
Share it