ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു നഴ്സിംഗ് വിദ്യാർഥിനി മരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ചൈതന്യ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

കാഞ്ഞങ്ങാട്: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. അജാനൂർ തെക്കേപ്പുറത്തെ മൻസൂർ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനി പാണത്തൂർ എള്ളു കൊച്ചിയിലെ ചൈതന്യകുമാരി (21) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന ചൈതന്യ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഡിസംബർ ഏഴിന് ഹോസ്റ്റൽ മുറിയിൽ വച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആസ്പത്രിയിൽപ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.'വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ദിവസങ്ങൾ നീക്കിയത്. ഹോസ്റ്റലിലെ വാർഡൻ കൂടിയായ സ്ത്രീയുടെ മാനസികവും ശാരീരികവുമായപീഡനത്തിൽ മനംനൊന്താണ് ചൈതന്യകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാർഡനെതിരെ പൊലീസ് കേസെടുത്തിരുന്നു. എള്ളുകൊച്ചിയിലെ ഓമന -സദാനന്ദൻ ദമ്പതികളുടെ മകളാണ് ചൈതന്യ.
അതിനിടെ പെൺകുട്ടിയുടെ മരണത്തെ തുടർന്ന് മൻസൂർ ആസ്പത്രിക്ക് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.