ചേടിക്കാനയില്‍ കുന്നിടിയുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ പ്രദേശവാസികള്‍

ബദിയടുക്ക: പാതയോരത്ത് കുന്നിടിയുന്നു. മണ്ണിടിച്ചല്‍ ഭീതിയില്‍ പ്രദേശവാസികള്‍. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ നെക്രാജെയ്ക്ക് സമീപം ചേടിക്കാന സ്‌കൂളിന് മുന്‍വശത്തെ കുന്നാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ മണ്ണ് മാഫിയകളുടെ കൂട്ട് പിടിച്ച് ലോഡ് കണക്കിന് ചെമ്മണ്ണ് ഇരുളിന്റെ മറവിലും അല്ലാതെയും കടത്തികൊണ്ടു പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. പിന്നിട് ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവിലും നിയമങ്ങള്‍ കാറ്റില്‍ പറത്തി ചെമ്മണ്ണ് കടത്തിയതായും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.കുന്നിന്‍ ചെരിവിലെ ബാക്കി വരുന്ന ഭാഗമാണ് അപകട ഭീഷണിയായിട്ടുള്ളത്. കുന്നിടിച്ച് ചെമ്മണ്ണ് കടത്തണമെങ്കില്‍ റവന്യൂ, ജിയോളജി […]

ബദിയടുക്ക: പാതയോരത്ത് കുന്നിടിയുന്നു. മണ്ണിടിച്ചല്‍ ഭീതിയില്‍ പ്രദേശവാസികള്‍. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ നെക്രാജെയ്ക്ക് സമീപം ചേടിക്കാന സ്‌കൂളിന് മുന്‍വശത്തെ കുന്നാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ മണ്ണ് മാഫിയകളുടെ കൂട്ട് പിടിച്ച് ലോഡ് കണക്കിന് ചെമ്മണ്ണ് ഇരുളിന്റെ മറവിലും അല്ലാതെയും കടത്തികൊണ്ടു പോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. പിന്നിട് ദേശീയ പാത നിര്‍മ്മാണത്തിന്റെ മറവിലും നിയമങ്ങള്‍ കാറ്റില്‍ പറത്തി ചെമ്മണ്ണ് കടത്തിയതായും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കുന്നിന്‍ ചെരിവിലെ ബാക്കി വരുന്ന ഭാഗമാണ് അപകട ഭീഷണിയായിട്ടുള്ളത്. കുന്നിടിച്ച് ചെമ്മണ്ണ് കടത്തണമെങ്കില്‍ റവന്യൂ, ജിയോളജി വകുപ്പ് അധികൃതരുടെ അനുവാദം വാങ്ങണമെന്നിരിക്കെ ഇവിടെ അതൊന്നും പാലിക്കപ്പെടാറില്ല. കുന്നിന്‍ ചെരിവിലെ താഴ് ഭാഗത്തുള്ള 15ഓളം കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. മാത്രമല്ല ചേടിക്കാന സ്‌കൂളും ഭീഷണിയിലാണ്. മണ്ണിടിച്ചിലുണ്ടായാല്‍ കാസര്‍കോട്-പുത്തൂര്‍ റോഡും നിശ്ചലമാകും. വന്‍ ദുരന്തം മുന്നില്‍ കണ്ട് മണ്ണിടിച്ചല്‍ രൂപപ്പെട്ട സ്ഥലത്ത് സംരക്ഷണ ഭിത്തിയൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles
Next Story
Share it