തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇടത് കോട്ടകള്‍ തകരുന്ന സുനാമിയാവും-പി.കെ.കുഞ്ഞാലിക്കുട്ടി

മുളിയാര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇടത് കോട്ടകള്‍ തകരുന്ന സുനാമിയായിരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. മസ്തിയുണ്ട് എം.എസ്. കോമ്പൗണ്ടില്‍ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കള്‍ അങ്കലാപിലും അണികള്‍ ആശയ കുഴപ്പത്തിലുംപെട്ട് നട്ടം തിരിയുകയാണിപ്പോള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാന്‍ പോലും പറ്റാത്ത വിധം മുഖം നഷ്ടപ്പെട്ട സി.പി.എം പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷത്തോടൊപ്പം കര്‍ഷകരെയും കൊന്നൊടുക്കുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തെ […]

മുളിയാര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇടത് കോട്ടകള്‍ തകരുന്ന സുനാമിയായിരിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. മസ്തിയുണ്ട് എം.എസ്. കോമ്പൗണ്ടില്‍ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതാക്കള്‍ അങ്കലാപിലും അണികള്‍ ആശയ കുഴപ്പത്തിലുംപെട്ട് നട്ടം തിരിയുകയാണിപ്പോള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാന്‍ പോലും പറ്റാത്ത വിധം മുഖം നഷ്ടപ്പെട്ട സി.പി.എം പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷത്തോടൊപ്പം കര്‍ഷകരെയും കൊന്നൊടുക്കുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തെ ശിഥിലമാക്കിയിരിക്കുന്നു. ഇരു കുട്ടര്‍ക്കും തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു-കുഞ്ഞാലികുട്ടി പറഞ്ഞു.
എം.എസ്. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി.സി. കുമാരന്‍ സ്വഗതം പറഞ്ഞു. സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, ഹഖിം കുന്നില്‍, എ. അബ്ദുല്‍ റഹ്‌മാന്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ, പെരിയ ബാലകൃഷ്ണന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എം.സി. പ്രഭാകരന്‍, വി.കെ.പി ഹമീദലി, എം.കുഞ്ഞമ്പു നമ്പ്യാര്‍, കെ.ഇ.എ.ബക്കര്‍, എ.ബി. ഷാഫി, ബഷീര്‍ വെള്ളിക്കോത്ത്, മൂസ ബി. ചെര്‍ക്കള, സി.എം.എ. ഖാദര്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.ബി. മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, അശോകന്‍ മാസ്റ്റര്‍, പി.ബി. ഷഫീഖ്, ബി.എം. അബൂബക്കര്‍, എം.എസ്. ഷുക്കൂര്‍, സി.എല്‍. റഷീദ് ഹാജി, സി.എ.അബ്ദുല്ല കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഹസ്സന്‍ നെക്കര, ഇബ്രാഹിം പാലാട്ട്, മണികണ്ഠന്‍ ഓമ്പയില്‍, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, എ.കെ. യൂസുഫ്, ഹനീഫ പൈക്ക, അബ്ദുല്ല കുളത്തിങ്കര, ഷെഫീഖ് ആലൂര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it