തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചേര്‍ക്കലും വാര്‍ഡ് വിഭജനവും നീതി പൂര്‍വ്വമാക്കണം -മുസ്ലിംലീഗ്

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അനുബന്ധമായി നടത്തുന്ന വോട്ടുചേര്‍ക്കല്‍, വാര്‍ഡ് വിഭജന പ്രവര്‍ത്തനങ്ങളും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്തണമെന്ന് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം ഭാരവാഹികള്‍, മണ്ഡലങ്ങളിലെ മുനിസിപ്പല്‍-പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, നഗരസഭാ ചെയര്‍മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സംബന്ധിച്ച യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ […]

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അനുബന്ധമായി നടത്തുന്ന വോട്ടുചേര്‍ക്കല്‍, വാര്‍ഡ് വിഭജന പ്രവര്‍ത്തനങ്ങളും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടത്തണമെന്ന് മുസ്ലിം ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍, മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലം ഭാരവാഹികള്‍, മണ്ഡലങ്ങളിലെ മുനിസിപ്പല്‍-പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, നഗരസഭാ ചെയര്‍മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സംബന്ധിച്ച യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. പ്ലസ് വണ്ണിന് കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണ്ണ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
പി.എം. മുനീര്‍ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.കെ. ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, അബ്ദുള്ള മാദേരി, അന്തുഞ്ഞി ഹാജി, എം.പി ഖാലിദ്, സിദ്ധീഖ് വൊളമൊഗര്‍, ഖാലിദ് ദുര്‍ഗിപ്പള്ള, ശാഹുല്‍ ഹമീദ് ബന്ദിയോട്, അഷ്റഫ് സിറ്റിസണ്‍, അബ്ദുള്ള കജ, അസീസ് കളായി, എ.കെ ശരീഫ്, മുഹമ്മദ് അഷ്റഫ്, അബ്ദുല്‍ മജീദ് ബി.എ, സി.എ താജുദ്ധീന്‍ കടമ്പാര്‍, പി.അബ്ദുള്ള, ഇ.കെ മുഹമ്മദ് കുഞ്ഞി, ബി.എന്‍ മുഹമ്മദ് അലി, യൂസുഫ് ഉളുവാര്‍, യു.പി താഹിറ യൂസുഫ്, കെ.ബി കുഞ്ഞാമു, ഹാഷിം കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it