ഉപതിരഞ്ഞെടുപ്പ്: ബദിയടുക്ക പട്ടാജെ വാര്‍ഡ് ബി.ജെ.പിയില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു
കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ അഞ്ച് വാര്‍ഡുകളില്‍ മൂന്നിടത്ത് എല്‍.ഡി.എഫിനും രണ്ടിടത്ത് യു.ഡി.എഫിനും വിജയം. കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ തോയമ്മലും കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ആടകവും കുമ്പള പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പെര്‍വാഡും എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ പള്ളിക്കര പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡായ പള്ളിപ്പുഴ വാര്‍ഡ് യു.ഡി.എഫും നിലനിര്‍ത്തി. നേരത്തേ ബി.ജി.പി വിജയിച്ച ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പട്ടാജെ യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശ്യാമപ്രസാദ് മാന്യയിലൂടെയാണ് വാര്‍ഡ് പിടിച്ചെടുത്തത്. ശ്യാമപ്രസാദിന് 427 വോട്ടുകള്‍ ലഭിച്ചു. […]
കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ അഞ്ച് വാര്‍ഡുകളില്‍ മൂന്നിടത്ത് എല്‍.ഡി.എഫിനും രണ്ടിടത്ത് യു.ഡി.എഫിനും വിജയം. കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ തോയമ്മലും കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ആടകവും കുമ്പള പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പെര്‍വാഡും എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ പള്ളിക്കര പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡായ പള്ളിപ്പുഴ വാര്‍ഡ് യു.ഡി.എഫും നിലനിര്‍ത്തി. നേരത്തേ ബി.ജി.പി വിജയിച്ച ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പട്ടാജെ യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശ്യാമപ്രസാദ് മാന്യയിലൂടെയാണ് വാര്‍ഡ് പിടിച്ചെടുത്തത്. ശ്യാമപ്രസാദിന് 427 വോട്ടുകള്‍ ലഭിച്ചു. […]
കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ അഞ്ച് വാര്‍ഡുകളില്‍ മൂന്നിടത്ത് എല്‍.ഡി.എഫിനും രണ്ടിടത്ത് യു.ഡി.എഫിനും വിജയം. കാഞ്ഞങ്ങാട് നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ തോയമ്മലും കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ആടകവും കുമ്പള പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പെര്‍വാഡും എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ പള്ളിക്കര പഞ്ചായത്തിലെ പത്തൊന്‍മ്പതാം വാര്‍ഡായ പള്ളിപ്പുഴ വാര്‍ഡ് യു.ഡി.എഫും നിലനിര്‍ത്തി. നേരത്തേ ബി.ജി.പി വിജയിച്ച ബദിയടുക്ക പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പട്ടാജെ യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ശ്യാമപ്രസാദ് മാന്യയിലൂടെയാണ് വാര്‍ഡ് പിടിച്ചെടുത്തത്. ശ്യാമപ്രസാദിന് 427 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയിലെ മഹേഷ് വളക്കുഞ്ചക്ക് 389ഉം എല്‍.ഡി.എഫിലെ കെ. മദനന് 199ഉം വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ.എന്‍ കൃഷ്ണഭട്ട് 423 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. അന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ശ്യാമപ്രസാദ് മാന്യക്ക് 273 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ജയിച്ച കെ.എന്‍ കൃഷ്ണഭട്ട് പഞ്ചായത്ത് അംഗത്വം രാജിവെച്ചതോടെയാണ് പട്ടാജെ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടാജെ വാര്‍ഡില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയായിരുന്നു വിജയിച്ചിരുന്നത്. ഈ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. ശക്തമായ മത്സരം നടന്ന കുമ്പള പഞ്ചായത്ത് പെര്‍വാഡ് വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. 675 വോട്ടുകള്‍ നേടിയാണ് സി.പി.എമ്മിലെ എസ്.അനില്‍ കുമാര്‍ വിജയിച്ചത്. എല്‍.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 80 വോട്ടിന്റെ വര്‍ധനവുണ്ടായി. യു.ഡി.എഫിലെ എം.ജി നാസറിന് 483 വോട്ടുകളും, ബി.ജെ.പിയിലെ മുരളീധര യാധവിന് 63 വോട്ടുകളും, എസ്.ഡി.പി.ഐയിലെ ഷാനിഫിന് 141 വോട്ടുകളും ലഭിച്ചു. 172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനില്‍കുമാര്‍ വിജയിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജയില്‍ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകന്‍ കൊഗ്ഗുവിന് പഞ്ചായത്ത് അംഗത്വം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി.പി.എം-ബി.ജെ.പി രഹസ്യധാരണ ചര്‍ച്ചാ വിഷയമാക്കിയ യു.ഡി.എഫിനെതിരെ ബി.ജെ.പി തന്നെ കരുക്കള്‍ നീക്കി എല്‍.ഡി.എഫിന് വോട്ടു മറിച്ചു നല്‍കിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം 175 ഓളം വോട്ടുകള്‍ നേടിയ ബി.ജെ.പിക്ക് ഇപ്രാവശ്യം 63 വോട്ടുകള്‍ മാത്രം ലഭിച്ചതും വലിയ ചര്‍ച്ചയാവും. അതേസമയം 46 വോട്ടുകള്‍ ഉണ്ടായിരുന്ന എസ്.ഡി.പി.ഐ നിലമെച്ചപ്പെടുത്തി 141 വോട്ടാക്കി മാറ്റി. ഇത് യു.ഡി.എഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
കാഞ്ഞങ്ങാട് തോയമ്മലില്‍ പോള്‍ ചെയ്ത 1010 വോട്ടുകളില്‍, വിജയിച്ച ഇടതുമുന്നണിയിലെ ഇന്ദിരയ്ക്ക് 701 വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫിലെ നാരായണിക്ക് 237 വോട്ടുകളും ബി.ജെ.പിലെ രേഷ്മയ്ക്ക് 72 വോട്ടുകളും ലഭിച്ചു. 464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ദിര വിജയം.
കള്ളാര്‍ ആടകം വാര്‍ഡില്‍ 939 വോട്ടുകള്‍ പോള്‍ ചെയ്തതില്‍, വിജയിച്ച ഇടതുമുന്നണിയിലെ സണ്ണി എബ്രഹാമിന് 441 വോട്ടുകളും യു.ഡി.എഫിലെ സജി പ്ലാച്ചേരിക്ക് 408 വോട്ടുകളും ലഭിച്ചു. ബി.ജെ.പിയിലെ സുനേഷ് നാരായണന് 90 വോട്ടുകള്‍ ലഭിച്ചു. 33 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി വിജയിച്ചത്. പള്ളിക്കര പള്ളിപ്പുഴ വാര്‍ഡില്‍ യു.ഡി.എഫിലെ സമീറ അബാസ് 831 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി റഷീദയ്ക്ക് 235 വോട്ടുകളും ബി.ജെ.പിയിലെ ഷൈലജയ്ക്ക് 12 വോട്ടുകളും ലഭിച്ചു. 596 വോട്ടുകളാണ് സമീറ അബാസിന്റെ ഭൂരിപക്ഷം.