കോവിഡ് വ്യാപനത്തിനിടയിലും കര്‍ണാടകയിലെ എട്ട് ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

മംഗളൂരു: കോവിഡ് വ്യാപനത്തിനിടയിലും കര്‍ണാടകയിലെ എട്ട് ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 226 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബല്ലാരിയിലെ ബല്ലാരി സിറ്റി കോര്‍പ്പറേഷന്‍, ബംഗളൂരുവിലെ വിജയപുര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, രാമനഗര സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, രാമനഗര ജില്ലയിലെ ചന്നപട്ടണ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ചിക്കബല്ലാപുര പഞ്ചായത്ത്, ഭദ്രാവതി സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി ടൗണ്‍ പഞ്ചായത്ത്, ഹാസന്‍ ജില്ലയിലെ ബേലുരു സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, […]

മംഗളൂരു: കോവിഡ് വ്യാപനത്തിനിടയിലും കര്‍ണാടകയിലെ എട്ട് ജില്ലകളില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 226 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബല്ലാരിയിലെ ബല്ലാരി സിറ്റി കോര്‍പ്പറേഷന്‍, ബംഗളൂരുവിലെ വിജയപുര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, രാമനഗര സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, രാമനഗര ജില്ലയിലെ ചന്നപട്ടണ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ചിക്കബല്ലാപുര പഞ്ചായത്ത്, ഭദ്രാവതി സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി ടൗണ്‍ പഞ്ചായത്ത്, ഹാസന്‍ ജില്ലയിലെ ബേലുരു സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, കൊടകിലെ മടിക്കേരി സിറ്റി കോര്‍പ്പറേഷന്‍, ബിദാറിലെ ബിദാര്‍ സിറ്റി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. കോവിഡ് രൂക്ഷമായതിനാല്‍ തദ്ദേശതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ഹൈക്കോടതി നിര്‍ദേശം.

Related Articles
Next Story
Share it