നാടിനെ പച്ചപ്പാക്കാന്‍ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍

കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണത്തിലെ വേറിട്ട ശബ്ദമായ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ പരിസ്ഥിതി ദിനത്തില്‍ നാടിനെ പച്ചപുതപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തണലൊരുക്കം എന്ന പേരില്‍ തന്റെ നഴ്‌സറിയില്‍ ഉല്‍പ്പാദിപ്പിച്ച 5000 ഫല വൃക്ഷത്തൈകള്‍ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നതാണ് പരിപാടി.പടന്നക്കാട് ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വിതരണം നിര്‍വഹിച്ചു. ഹരിത കേരളം നീലക്കുറിഞ്ഞി സംസ്ഥാന ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഏഴാംതരം […]

കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണത്തിലെ വേറിട്ട ശബ്ദമായ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ പരിസ്ഥിതി ദിനത്തില്‍ നാടിനെ പച്ചപുതപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തണലൊരുക്കം എന്ന പേരില്‍ തന്റെ നഴ്‌സറിയില്‍ ഉല്‍പ്പാദിപ്പിച്ച 5000 ഫല വൃക്ഷത്തൈകള്‍ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുന്നതാണ് പരിപാടി.
പടന്നക്കാട് ജില്ലാ ആയുര്‍വേദ ആസ്പത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വിതരണം നിര്‍വഹിച്ചു. ഹരിത കേരളം നീലക്കുറിഞ്ഞി സംസ്ഥാന ക്വിസ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥി അശ്വഘോഷിന് സ്വര്‍ണ ചെമ്പകം നല്‍കിയാണ് ചടങ്ങ് നിര്‍വഹിച്ചത്.
നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. എസ്. സരിത, എം.കെ വിനയരാജ്, ഡോ. ഡി.സി ദീപ്തി, പ്രൊഫ. സുരേന്ദ്രനാഥ്, കെ. ബാലചന്ദ്രന്‍, കൊടക്കാട് നാരായണന്‍, ദിവാകരന്‍ നീലേശ്വരം പ്രസംഗിച്ചു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം, ചെമ്മനാട് ഗ്രാമ പഞ്ചായത്ത്, നീലേശ്വരം നഗരസഭ , ഗവ. ഫിഷറീസ് ഹൈസ്‌ക്കൂള്‍ മരക്കാപ്പ് കടപ്പുറം, കോട്ടപ്പുറം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ശാസ്ത്ര കാസര്‍കോട്, ചൂരിക്കാടന്‍ സ്മാരക ഗ്രന്ഥാലയം വൈക്കത്ത്, ഇ.എം.എസ് ഗ്രന്ഥാലയം ചന്തേര, ശ്രീ നാരായണ വിദ്യാലയം പടന്നക്കാട് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വൃക്ഷത്തൈകള്‍ സ്വീകരിച്ചു.

Related Articles
Next Story
Share it