ചിട്ടിക്ക് ജാമ്യം നിന്നയാളുടെ പേരില്‍ വായ്പ തട്ടിപ്പ്; കബളിപ്പിക്കപ്പെട്ട വയോധികന് ജപ്തി നോട്ടീസ്
കാഞ്ഞങ്ങാട്: കെ.എസ്.എഫ്.ഇയില്‍ ചിട്ടിക്ക് ജാമ്യം നിന്ന പുല്ലൂര്‍ സ്വദേശിക്ക് 66 ലക്ഷത്തിന്റെ റവന്യൂ റിക്കവറി നോട്ടീസ്. ഹരിപുരത്തെ വി.വി കൃഷ്ണനാണ് ജപ്തി ഭീഷണിയില്‍ കഴിയുന്നത്. മടിക്കൈ കീത്താല്‍ ഹൗസില്‍ പ്രവാസി കെ.വി.ഉണ്ണികൃഷ്ണന്റെ ചിട്ടിക്കു ജാമ്യം നിന്ന തന്റെ ഒപ്പുകള്‍ വ്യാജമായുണ്ടാക്കി തന്റെ പേരില്‍ വായ്പയെടുത്തു കബളിപ്പിച്ചതായി കൃഷ്ണന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ നീലേശ്വരം ഓഫീസ് കേന്ദ്രീകരിച്ചാണ് താന്‍ വായ്പാ തട്ടിപ്പിനിരയായതെന്നും ഒരു വായ്പയുമെടുക്കാത്ത തനിക്കു 66,18,433 രൂപയുടെ റവന്യൂ റിക്കവറി നോട്ടീസാണ് ലഭിച്ചതെന്നും കൃഷ്ണന്‍ പറഞ്ഞു. തന്റെ മകനും […]

കാഞ്ഞങ്ങാട്: കെ.എസ്.എഫ്.ഇയില്‍ ചിട്ടിക്ക് ജാമ്യം നിന്ന പുല്ലൂര്‍ സ്വദേശിക്ക് 66 ലക്ഷത്തിന്റെ റവന്യൂ റിക്കവറി നോട്ടീസ്. ഹരിപുരത്തെ വി.വി കൃഷ്ണനാണ് ജപ്തി ഭീഷണിയില്‍ കഴിയുന്നത്. മടിക്കൈ കീത്താല്‍ ഹൗസില്‍ പ്രവാസി കെ.വി.ഉണ്ണികൃഷ്ണന്റെ ചിട്ടിക്കു ജാമ്യം നിന്ന തന്റെ ഒപ്പുകള്‍ വ്യാജമായുണ്ടാക്കി തന്റെ പേരില്‍ വായ്പയെടുത്തു കബളിപ്പിച്ചതായി കൃഷ്ണന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ നീലേശ്വരം ഓഫീസ് കേന്ദ്രീകരിച്ചാണ് താന്‍ വായ്പാ തട്ടിപ്പിനിരയായതെന്നും ഒരു വായ്പയുമെടുക്കാത്ത തനിക്കു 66,18,433 രൂപയുടെ റവന്യൂ റിക്കവറി നോട്ടീസാണ് ലഭിച്ചതെന്നും കൃഷ്ണന്‍ പറഞ്ഞു. തന്റെ മകനും പ്രവാസിയുമായ പ്രസാദുമായുള്ള മുന്‍ പരിചയത്തിന്റെ പേരിലാണ് ചിട്ടിക്കു ജാമ്യം നില്‍ക്കാന്‍ ഉണ്ണികൃഷ്ണന്‍ കൃഷ്ണനെ സമീപിച്ചത്. കൃഷ്ണന്റെ പേരില്‍ പുല്ലൂര്‍ വില്ലേജിലുള്ള 50 സെന്റ് സ്ഥലത്തിന്റെ ആധാരവും കെ.എസ്.എഫ്.ഇ നീലേശ്വരം ശാഖയില്‍ സമര്‍പ്പിച്ചിരുന്നു. ആധാരം ഉടന്‍ തിരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ചിട്ടിക്കു ജാമ്യം നില്‍ക്കാന്‍ പറഞ്ഞത്. എന്നാല്‍ തന്റെ ആധാരമുപയോഗിച്ച് ഏഴ് വായ്പകള്‍ തരപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞതോടെ തനിക്കെന്തു ചെയ്യണന്നറിയാത്ത അവസ്ഥയാണെന്നു കൃഷ്ണന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ ശാഖയിലെ അന്നത്തെ മാനേജരും കൂട്ടുനിന്നതായി കൃഷ്ണന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗിലെ ഒരു അഭിഭാഷകനും വ്യാജ രേഖകളുണ്ടാക്കാന്‍ സഹായിച്ചതായും കൃഷ്ണന്‍ പറഞ്ഞു.