'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകും -മന്ത്രി റിയാസ്

കാസര്‍കോട്: 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' കാസര്‍കോട് ജില്ലയുടെ ടൂറിസം വികസനത്തിന് വലിയ തോതിലുള്ള കുതിപ്പേകുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോടിന്റെ പ്രാദേശിക ഡെസ്റ്റിനേഷനുകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന് 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' എന്ന ബ്രാന്റ് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലളിത് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങ് ഓണ്‍ലൈന്‍ വഴിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് ജില്ല ടൂറിസം മേഖലയില്‍ വലിയ സംഭാവന നല്‍കാന്‍ എല്ലാ നിലയിലും സാധിക്കുന്ന […]

കാസര്‍കോട്: 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' കാസര്‍കോട് ജില്ലയുടെ ടൂറിസം വികസനത്തിന് വലിയ തോതിലുള്ള കുതിപ്പേകുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോടിന്റെ പ്രാദേശിക ഡെസ്റ്റിനേഷനുകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന് 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' എന്ന ബ്രാന്റ് ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലളിത് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ചടങ്ങ് ഓണ്‍ലൈന്‍ വഴിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് ജില്ല ടൂറിസം മേഖലയില്‍ വലിയ സംഭാവന നല്‍കാന്‍ എല്ലാ നിലയിലും സാധിക്കുന്ന ജില്ലയാണ്. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടെ ടൂറിസത്തിന്റെ സാധ്യതകളെ ലോകത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വേണ്ടി 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' എന്ന നിലയില്‍ പ്രവര്‍ത്തനം നടത്തുന്നത് എല്ലാ നിലയിലും അഭിനന്ദിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ബഹുഭാഷാ സംസ്‌കൃതിയും സാംസ്‌കാരിക വൈവിധ്യവുമാണ് കാസര്‍കോടിന്റെ പ്രത്യേകത. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 12 ഭാഷകളും അറിയപ്പെടാത്ത 30ഓളം ഭാഷകളും സംസാരിക്കുന്നവര്‍ ഈ ജില്ലയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ ഒട്ടു മിക്ക ആഘോഷങ്ങളും കാസര്‍കോട്ടെ ജനങ്ങള്‍ കൊണ്ടാടാറുണ്ട്. ഇത്തരം ഒരു വൈവിധ്യം മറ്റൊരു നാടിനും അവകാശപ്പെടാനില്ല. മുപ്പതോളം ഭാഷ കൈകാര്യം ചെയ്യുന്ന ഒരു ജനതയുടെ സാംസ്‌കാരിക വൈവിധ്യം എത്രത്തോളം വ്യത്യസ്തമായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. കാസര്‍കോട് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് ബേക്കല്‍കോട്ടയാണ്. എന്നാല്‍ ഇതിന് പുറമെ പത്തോളം കോട്ടകള്‍ വേറെയുമുണ്ട് എന്നാണ് അറിയുന്നത്-മന്ത്രി പറഞ്ഞു.
ആകര്‍ഷകമായ സ്ഥലങ്ങളെ അത്യാകര്‍ഷകമാക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ അവിടേക്ക് ആ നാടിന്റെ പൈതൃകവും ചരിത്രവും കൂടി ഉള്‍ച്ചേര്‍ത്ത് പുതിയൊരനുഭവം ജനങ്ങള്‍ക്ക് സമ്മാനിക്കാന്‍ കൃത്യമായ പ്ലാനിംഗ് ആവശ്യമുണ്ട്. അത്തരത്തില്‍ ഒരു നാടിന്റെ എല്ലാ വശങ്ങളെയും കൂട്ടിപിടിച്ച് പൊതു ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും 'ലിറ്റില്‍ ഇന്ത്യ കാസര്‍കോട്' പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സതിജ്ബാബു സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ എം. രാജഗോപാലന്‍, എ.കെ.എം. അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍മാരായ വി.എം. മുനീര്‍, കെ.വി. സുജാത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ലക്ഷ്മി, എം. കുമാരന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, സിനിമാ താരം മഹിമാ നമ്പ്യാര്‍, എന്‍.എ. അബൂബക്കര്‍, ഡി.ടി.പി.സിക്ക് വേണ്ടി ലിറ്റില്‍ ഇന്ത്യാ കാസര്‍കോട് പ്രൊജക്ട് ഒരുക്കിയ കെ.എ. ശുഹൈബ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ബിജുരാഘവന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it