ലിറ്റില്‍ ഇന്ത്യ കാസര്‍കോട് ഒരു പ്രതീക്ഷയാണ്
ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്ത ജില്ലയിലെ പ്രധാനപ്പെട്ട ചില ടൂറിസം കേന്ദ്രങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ കണ്ട് ഇത് കാസര്‍കോട് തന്നെയാണോ എന്ന് അതിശയിച്ചുപോയവരാണ് ഏറെയും. കാസര്‍കോടിന്റെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിന് ലിറ്റില്‍ ഇന്ത്യ കാസര്‍കോട് എന്ന പേരില്‍ തുടക്കം കുറിച്ച പ്രവര്‍ത്തനത്തിന്റെ ഒരു ഏട് മാത്രമായിരുന്നു ആ വീഡിയോ ചിത്രങ്ങള്‍. ലിറ്റില്‍ ഇന്ത്യ കാസര്‍കോടിന് വേണ്ടി വൈസ്രോയി പ്രൊഡക്ഷന്‍ ഹൗസ് തയ്യാറാക്കിയ ഹ്രസ്വ വീഡിയോ ചിത്രങ്ങള്‍ […]
ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്ത ജില്ലയിലെ പ്രധാനപ്പെട്ട ചില ടൂറിസം കേന്ദ്രങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ കണ്ട് ഇത് കാസര്‍കോട് തന്നെയാണോ എന്ന് അതിശയിച്ചുപോയവരാണ് ഏറെയും. കാസര്‍കോടിന്റെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിന് ലിറ്റില്‍ ഇന്ത്യ കാസര്‍കോട് എന്ന പേരില്‍ തുടക്കം കുറിച്ച പ്രവര്‍ത്തനത്തിന്റെ ഒരു ഏട് മാത്രമായിരുന്നു ആ വീഡിയോ ചിത്രങ്ങള്‍. ലിറ്റില്‍ ഇന്ത്യ കാസര്‍കോടിന് വേണ്ടി വൈസ്രോയി പ്രൊഡക്ഷന്‍ ഹൗസ് തയ്യാറാക്കിയ ഹ്രസ്വ വീഡിയോ ചിത്രങ്ങള്‍ […]
ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ചെയ്ത ജില്ലയിലെ പ്രധാനപ്പെട്ട ചില ടൂറിസം കേന്ദ്രങ്ങളുടെ വീഡിയോ ചിത്രങ്ങള്‍ കണ്ട് ഇത് കാസര്‍കോട് തന്നെയാണോ എന്ന് അതിശയിച്ചുപോയവരാണ് ഏറെയും. കാസര്‍കോടിന്റെ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിന് ലിറ്റില്‍ ഇന്ത്യ കാസര്‍കോട് എന്ന പേരില്‍ തുടക്കം കുറിച്ച പ്രവര്‍ത്തനത്തിന്റെ ഒരു ഏട് മാത്രമായിരുന്നു ആ വീഡിയോ ചിത്രങ്ങള്‍.
ലിറ്റില്‍ ഇന്ത്യ കാസര്‍കോടിന് വേണ്ടി വൈസ്രോയി പ്രൊഡക്ഷന്‍ ഹൗസ് തയ്യാറാക്കിയ ഹ്രസ്വ വീഡിയോ ചിത്രങ്ങള്‍ കാസര്‍കോടിന്റെ സര്‍വ്വ സൗന്ദര്യങ്ങളും
ഒപ്പിയെടുത്ത് ലോകമാകെ പ്രചരിക്കുകയാണിപ്പോള്‍.
വിനോദസഞ്ചാരമേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ലിറ്റില്‍ ഇന്ത്യ കാസര്‍കോട് എന്ന പദ്ധതിയിലൂടെ. ഇതിന്റെ ഭാഗമായി ജില്ലയിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഹ്രസ്വ വീഡിയോകളിലൂടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ലോകത്തിന് മുന്നിലെത്തിച്ചത്. റാണിപുരം മലനിരകളുടെ മനോഹാരിതയും ബെള്ളൂര്‍ പഞ്ചായത്തിലെ കല്ലേരിമൂല വെള്ളച്ചാട്ടവും വലിയപറമ്പ് കായലും പിലിക്കോട് വയലിന്റെ സൗന്ദര്യവുമെല്ലാം ആകാശ ദൃശ്യങ്ങളിലൂടെയാണ് പകര്‍ത്തിയത്. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളെയും കാസര്‍കോടിന്റെ പ്രാദേശിക വിനോദസഞ്ചാര ഭൂമികയിലേക്ക് ആകര്‍ഷിക്കും വിധമാണ് വീഡിയോകള്‍.
ജില്ലയുടെ വിനോദ സഞ്ചാര മേഖലയിലെ അനന്ത സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന വീഡിയോകള്‍ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തതിന് പിന്നാലെയാണ് ഇവ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തത്.
ജില്ലയിലെ ടൂറിസം രംഗത്ത് ഉണര്‍വുണ്ടാക്കണമെന്നും ഇന്ത്യയുടെ ചെറിയൊരു പരിച്ഛേദമായ കാസര്‍കോട്ടേക്ക് അനവദി ടൂറിസ്റ്റുകളെ ആകര്‍ഷിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ തീര്‍ത്തും സൗജന്യമായാണ് വൈസ്രോയി പ്രൊഡക്ഷന്‍ ഹൗസ് മാസങ്ങള്‍ നീണ്ട കഠിനമായ പ്രയ്‌നങ്ങള്‍ക്കൊടുവില്‍ വീഡിയോ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് മാസങ്ങള്‍ക്ക് മുമ്പ് ലിറ്റില്‍ ഇന്ത്യ കാസര്‍കോടിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്.
ലോകത്തിനു മുന്നില്‍ കാസര്‍ക്കോടന്‍ പെരുമയുടെ മഹാസാദ്ധ്യതകള്‍ തുറന്നു കാണിക്കാന്‍ ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന സ്വപ്‌ന പദ്ധതിയാണ് 'ലിറ്റില്‍ ഇന്ത്യ- കാസര്‍കോട്'
കാസര്‍കോട്ടെ കര്‍ഷകര്‍ക്കും കലാകാരന്‍മാര്‍ക്കും പാരമ്പര്യതൊഴിലാളികള്‍ക്കും പുതിയ ജീവന സാദ്ധ്യതകള്‍ ലിറ്റില്‍ ഇന്ത്യ തുറന്നുവെക്കുന്നു. ആത്മാഭിമാനത്തോടെ, ഒന്നിച്ച് വളരാം എന്ന മഹത്തായ ലക്ഷ്യസാക്ഷാത്കാരത്തിലേക്കുള്ള തിളക്കമുള്ള വഴിയാണ്.
കാസര്‍കോട് ലഭ്യമായ പ്രകൃതി, വരുമാന, കലാ-സംസ്‌ക്കാരിക, കൃഷിത്തോട്ട, ടൂറിസം, മറ്റുതരത്തിലുള്ള വിഭവങ്ങള്‍ തുടങ്ങിയവ ഈ ഒരു ബ്രാന്‍ഡ് നെയ്മിലൂടെ ദേശീയ, അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ക്ക് മുമ്പില്‍ ജില്ലയിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണത്തോടെ പ്രചരിപ്പിക്കുകയും അതിലൂടെ ടൂറിസം മേഖലയില്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് സ്വയം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ഒരുക്കുകയുമാണ് ഈ ശ്രമത്തിന് പിന്നില്‍.
അറബിക്കടലും സഹ്യപര്‍വതനിരകളും അതിരിടുന്ന കേരളത്തിന്റെ അത്യുത്തരദേശമാണ് കാസര്‍കോട്. ബഹുഭാഷാ സംസ്‌കൃതിയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും മണ്ണാണ്. കൃത്യമായ അസ്തിത്വം അവകാശപ്പെടുന്ന പന്ത്രണ്ടോളം ഭാഷകള്‍ ഉള്‍പ്പെടെ മുപ്പതോളം പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന കാസര്‍കോട്ടുകാര്‍ നമ്മുടെ ദേശീയോത്സവമായ ഓണത്തിനൊപ്പം ഈദ്, ക്രിസ്തുമസ് തുടങ്ങി നവരാത്രിയും ഹോളിയും ഗണേശോത്സവവും ഉഗാദിയും ദീപാവലിയും ഗോണ്ടോല്‍ പൂജയും നാഗപഞ്ചമിയും അടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ആഘോഷങ്ങളും കൊണ്ടാടാറുണ്ട്. പരമ്പരാഗതമായ വൈവിധ്യം നിറഞ്ഞ വേഷവിധാനങ്ങളും ജീവിത ശൈലികളും കാസര്‍ക്കോടിനെ ഇന്ത്യയിലെ മറ്റേത് ജില്ലയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു.
വൈവിധ്യം നിറഞ്ഞ പ്രകൃതിസമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് ഇത്. അറബിക്കടല്‍ അതിരിട്ട ഈ ഭൂപ്രദേശം ഏഴോളം വ്യത്യസ്തമായ മനോഹര കാഴ്ചകളുടെ തീം ബീച്ചുകള്‍ ഇവിടെ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ ബീച്ചുകള്‍ക്കും വ്യത്യസ്തമായ തീം പേരുകള്‍ നല്‍കി സഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി.
കടല്‍ത്തീരങ്ങള്‍ക്കൊപ്പം പ്രകൃതി കാസര്‍കോടിന് നല്‍കിയ മറ്റൊരു വരദാനമാണ് കോടമഞ്ഞ് മൂടിയ മലനിരകളും കുന്നുകളും. ഊട്ടിയേയും മറ്റു തെക്കേ ഇന്ത്യയിലേ പ്രമുഖ ഹില്‍സ്റ്റേഷനുകളോട് കിടപിടിക്കുന്നതോ അതിലും മെച്ചപ്പെട്ടതോ ആയ പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകളാണ് ഈ സഹ്യപര്‍വതനിരക്കൂട്ടങ്ങള്‍ സമ്മാനിക്കുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിവരുന്ന അരുവികളും നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ഇവിടത്തെ മറ്റൊരു പ്രത്യേകതായാണ്. സ്വാഭാവിക ജലാശയങ്ങളായ പള്ളങ്ങളും കൃഷിക്കും കുടിവെള്ളത്തിനുമായി മല തുരന്ന് നിര്‍മിക്കുന്ന സുരംഗങ്ങളും കാസര്‍കോടിന് മാത്രം അവകാശപ്പെട്ടതാണ്.
ഇവിടത്തെ കര്‍ഷകകുടുംബങ്ങള്‍ ഇങ്ങനെയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അവര്‍ക്കും വരുമാനം ലഭിക്കത്തക്ക വിധത്തില്‍ ഫാര്‍മ് ടൂറിസത്തിന്റെ സാധ്യതകളും പ്രായോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഏറ്റവുമധികം നദികള്‍ കാസര്‍കോട്ടാണ്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ നദീതീരങ്ങള്‍ ജൈവസമ്പത്തിന്റെ അതുല്യ കലവറയാണ്. ഓരോ നദികളിലും വെച്ചുപിടിപ്പിച്ച കണ്ടല്‍കാടുകള്‍ക്കിടയിലെ യാത്രകള്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
വലിയ പറമ്പ കായലിലെ ഹൗസ് ബോട്ടുകള്‍ ഇവിടത്തെ മറ്റൊരു അനുഭവമാണ്.
കോട്ടകളുടെ നാടാണ് കാസര്‍കോട്. ബേക്കല്‍ കോട്ട മാത്രമല്ല പത്തോളം കോട്ടകള്‍ ചരിത്രത്തിലേക്ക് കാലൂന്നി ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ ഒരു ജില്ലയില്‍/ചെറിയൊരു പ്രദേശത്ത് ഇത്ര അധികം കോട്ടകള്‍ ഉള്ള സ്ഥലം വേറെ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
ചരിത്ര പ്രാധാന്യമുള്ള അനന്തപുരം തടാക ക്ഷേത്രം, മാലിക് ദീനാര്‍ പള്ളി, ബേള ചര്‍ച്ച്, ഗോതിക്ക് റോമന്‍ വാസ്തുകലയില്‍ നിര്‍മ്മിച്ച നൂറു വര്‍ഷത്തിനടുത്ത് പഴക്കമുള്ള കയ്യാര്‍ ചര്‍ച്ച്, തായലങ്ങാടി വ്യാകുലമാതാവിന്റെ പള്ളിയിലെ ലോകത്ത് തന്നെ അപൂര്‍വ്വമായ മാതാവ് മേരിയെ ചിത്രീകരിക്കുന്ന ചുവര്‍ചിത്രങ്ങള്‍, മഞ്ചേശ്വരത്തെ ജൈന ബസതികള്‍, ആദൂര്‍ ശിവക്ഷേത്രം, പതിനഞ്ച് വര്‍ഷത്തിലൊരിക്കല്‍ പൂജ നടക്കുന്ന ജാംബ്രിയിലെ മലമുകളിലെ ഗുഹയില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗം തുടങ്ങിയവ പ്രധാന ആരാധനാലയങ്ങളാണ്.
തറവാടുകള്‍, ഇല്ലങ്ങള്‍ തുടങ്ങി തുളുബ്രാഹ്‌മണരുടെയും മറാഠികളുടെയും മറ്റ് നിരവധി മതസ്ഥരുടെയും പൈതൃകമായ പല സ്ഥലങ്ങളും ഈ ദേശത്തിന്റെ അമൂല്യ സമ്പത്താണ്.
കഥകളിയും കേരളത്തിലെയും ഇന്ത്യയിലേയും മറ്റു കലാരൂപങ്ങളും ഇവിടെ പ്രബലമായി തന്നെ നിലനില്‍ക്കുന്നുവെങ്കിലും നാടിന്റെ യശസ്സുയര്‍ത്തിയ യക്ഷഗാനം പിറന്നു വീണത് ഇവിടെയാണ്. മംഗലംകളി പോലെയുള്ള നാടന്‍ കലകള്‍ കൊണ്ടും ഇവിടം സമ്പന്നമാണ്. കാസര്‍കോട്ടെ നവരാത്രി വേഷങ്ങളും പുലിക്കളികളും സീസണല്‍ പാക്കേജൂകളിലൂടെ ലോക സഞ്ചാരികള്‍ക്കായി അവതരിപ്പിക്കാനാവും. ഇത് യക്ഷഗാന, പുലിക്കളി കലാകാരന്മാര്‍ക്ക് വരുമാനമാര്‍ഗ്ഗവും ഈ കലകളെ നിലനിര്‍ത്താന്‍ സഹായകമാവുകയും ചെയ്യും.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ കാസര്‍കോട് ഉത്സവങ്ങളുടെ കാലമാണ്. കാസര്‍കോട്ടെ പെരുങ്കളിയാട്ടങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. തെയ്യവും ഭരണി ഉത്സവങ്ങളും ഉറൂസുകളും ഉല്‍സവകാല പാക്കേജിലൂടെ പ്രമോട്ട് ചെയ്യുന്നത് വഴി ലോക്കല്‍ ഗൈഡുകള്‍, ഹോം സ്റ്റേകള്‍, ടാക്‌സി, യാത്ര സംബന്ധമായ കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയ പല മേഖലകളില്‍ പരോക്ഷമായി തന്നെ അനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവും. പലമയുടെ മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ കൊച്ചു പതിപ്പാണ് കാസര്‍കോട്. വിദേശീയരും സ്വദേശികളുമായ യാത്രികര്‍ക്ക് അവിസ്മരണീയമായ അനുഭവമാകും ഈ മണ്ണില്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍. ഭാഷയിലും വേഷത്തിലും എന്നതുപോലെ ആഹാരപദാര്‍ത്ഥങ്ങളിലും രുചി വൈവിധ്യത്തിലും ഇവിടം വേറിട്ടു നില്‍ക്കുന്നു.
കാസര്‍കോട് സാരീസ്, മണ്‍ചട്ടി നിര്‍മ്മാണം, തളങ്കര തൊപ്പി, ബീഡി നിര്‍മ്മാണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഒട്ടനവധി സാധാരണ ജനങ്ങളുടെ ജീവിത
മാര്‍ഗങ്ങളെ മെച്ചപ്പെടുത്താനും ടൂറിസം മേഖലയിലെ
ഉയര്‍ച്ചയിലൂടെ നമുക്ക് ലക്ഷ്യം വെക്കാനാവും.