പി. സാഹിത്യ പുരസ്‌കാരം ദീപേഷ് കരിമ്പുങ്കരയ്ക്ക് സമ്മാനിച്ചു
കാസര്‍കോട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി. സ്മാരക സമിതി ഏര്‍പ്പെടുത്തിയ 'മഹാകവി പി. സാഹിത്യ പുരസ്‌കാരം' കാസര്‍കോട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വെച്ച് കെ.പി. രാമനുണ്ണി ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് നല്‍കി. അപര വിദ്വേഷം അസ്മത്വം എന്നീ മഹാവ്യാധികള്‍ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പി. കുഞ്ഞിരാമന്‍ നായര്‍ കൂടുതല്‍ പ്രസക്തമാവുകയാണെന്ന് രാമനുണ്ണി പറഞ്ഞു.പിയെക്കുറിച്ച് എഴുതുന്ന ഓരോ പുസ്തകത്തിനും പ്രസക്തിയേറുന്ന കാലമാണ് വരാന്‍ പോകുന്നത്. ഭാഷാവൈവിധ്യം സംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്. പിയുടെ കാവ്യജീവിതം അതിന് […]

കാസര്‍കോട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി. സ്മാരക സമിതി ഏര്‍പ്പെടുത്തിയ 'മഹാകവി പി. സാഹിത്യ പുരസ്‌കാരം' കാസര്‍കോട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വെച്ച് കെ.പി. രാമനുണ്ണി ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് നല്‍കി. അപര വിദ്വേഷം അസ്മത്വം എന്നീ മഹാവ്യാധികള്‍ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പി. കുഞ്ഞിരാമന്‍ നായര്‍ കൂടുതല്‍ പ്രസക്തമാവുകയാണെന്ന് രാമനുണ്ണി പറഞ്ഞു.
പിയെക്കുറിച്ച് എഴുതുന്ന ഓരോ പുസ്തകത്തിനും പ്രസക്തിയേറുന്ന കാലമാണ് വരാന്‍ പോകുന്നത്. ഭാഷാവൈവിധ്യം സംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ്. പിയുടെ കാവ്യജീവിതം അതിന് തെളിവാണ്.
പി. കാവ്യരൂപന്റെ കാല്‍പാടുകള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പി. മുരളീധരന്‍ അധ്യക്ഷതവഹിച്ചു.
ഡോ. എ.എം. ശ്രീധരന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ.വി. സജീവന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, അഷ്‌റഫലി ചേരങ്കൈ, ബാലകൃഷ്ണന്‍ ചെര്‍ക്കള, ബി.കെ. സുകുമാരന്‍ എന്നിവര്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ സംസാരിച്ചു.
കവി സമ്മേളനം, പി കവിതകളുടെ ആലാപനം എന്നിവയും നടന്നു. പത്മനാഭന്‍ ബ്ലാത്തൂര്‍, ദിവാകരന്‍ വിഷ്ണുമംഗലം, വി.ആര്‍. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഇരുപതോളം കവികള്‍ കവിതകള്‍ ആലപിച്ചു. ദേവിക വി.എസ്., ഉദയന്‍കാടകം എന്നിവര്‍ പി കവിതകള്‍ ആലപിച്ചു. കാസര്‍കോട് സാഹിത്യ വേദി, പു.ക.സ കാസര്‍കോട് ഏരിയാ കമ്മിറ്റി, ലൈബ്രറി കൗണ്‍സില്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.