എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി; സാധ്യതാ പട്ടികയില്‍ എസ് ശര്‍മയില്ല; എം സ്വരാജ് സിറ്റിംഗ് തൃപ്പൂണിത്തറയില്‍ തന്നെ മത്സരിക്കും

കൊച്ചി: എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയായി. തൃപ്പൂണിത്തറയില്‍ സിറ്റിംഗ് എം.എല്‍.എ എം.സ്വരാജ് തന്നെ ജനവിധി തേടും. അതേസമയം സാധ്യതാ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എസ്.ശര്‍മയില്ല. വൈപ്പിനിലെ സിറ്റ്ംഗ് എം.എല്‍.എ എസ്.ശര്‍മയ്ക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ആറു തവണ നിയമസഭാംഗമാകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും ശര്‍മയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണു സെക്രട്ടേറിയറ്റിന്റെ തീരുമാനം. ശര്‍മയ്ക്ക് പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കാനാണ് […]

കൊച്ചി: എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയായി. തൃപ്പൂണിത്തറയില്‍ സിറ്റിംഗ് എം.എല്‍.എ എം.സ്വരാജ് തന്നെ ജനവിധി തേടും. അതേസമയം സാധ്യതാ പട്ടികയില്‍ മുതിര്‍ന്ന നേതാവ് എസ്.ശര്‍മയില്ല. വൈപ്പിനിലെ സിറ്റ്ംഗ് എം.എല്‍.എ എസ്.ശര്‍മയ്ക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ആറു തവണ നിയമസഭാംഗമാകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും ശര്‍മയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണു സെക്രട്ടേറിയറ്റിന്റെ തീരുമാനം.

ശര്‍മയ്ക്ക് പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കാനാണ് നിര്‍ദേശം. കൊച്ചിയില്‍ കെ.ജെ. മാക്‌സി തന്നെ മത്സരിക്കും. കളമശേരിയില്‍ കെ.ചന്ദ്രന്‍ പിള്ളയെയും എറണാകുളത്ത് ഷാജി ജോര്‍ജിനെയും സ്ഥാനാര്‍ഥികളാക്കാനാണ് തീരുമാനം. തൃക്കാക്കരയില്‍ പൊതു സ്വതന്ത്രനായി ഡോ. ജെ.ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുന്നതും പരിഗണനയിലാണ്. കോതമംഗലത്ത് ആന്റണി ജോണിനെയും പെരുമ്പാവൂരില്‍ സി.എന്‍.മോഹനനെയും സ്ഥാനാര്‍ഥികളാക്കുന്നതിനാണ് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.

Related Articles
Next Story
Share it