കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്ത് സജീവം; ശക്തമായ നടപടികളുമായി എക്‌സൈസ്

കുമ്പള: കര്‍ണ്ണാടകയില്‍ നിന്നും അതിര്‍ത്തിവഴിയുള്ള മദ്യക്കടത്ത് സജീവമാകുന്നു. ബായാര്‍, പൈവളിഗെ, കട്ടത്തടുക്ക, അംഗടിമുഗര്‍ എന്നിവിടങ്ങളിലേക്ക് വന്‍തോതിലാണ് കര്‍ണ്ണാടക നിര്‍മ്മിതമദ്യം വില്‍പ്പനക്കെത്തിക്കുന്നത്. കര്‍ണ്ണാടകയില്‍ 70 രൂപയ്ക്ക് ലഭിക്കുന്ന പായ്ക്കറ്റ് മദ്യം 170, 200 എന്നിങ്ങനെ വില ഈടാക്കിയാണ് ഈ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നത്. രാത്രികാലങ്ങളിലാണ് കൂടുതലായും മദ്യം കടത്തുന്നത്. മദ്യക്കടത്ത് തടയാന്‍ കുമ്പള എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്.അതിനിടെ പെട്ടി ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച എട്ട് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി അറസ്റ്റിലായ […]

കുമ്പള: കര്‍ണ്ണാടകയില്‍ നിന്നും അതിര്‍ത്തിവഴിയുള്ള മദ്യക്കടത്ത് സജീവമാകുന്നു. ബായാര്‍, പൈവളിഗെ, കട്ടത്തടുക്ക, അംഗടിമുഗര്‍ എന്നിവിടങ്ങളിലേക്ക് വന്‍തോതിലാണ് കര്‍ണ്ണാടക നിര്‍മ്മിതമദ്യം വില്‍പ്പനക്കെത്തിക്കുന്നത്. കര്‍ണ്ണാടകയില്‍ 70 രൂപയ്ക്ക് ലഭിക്കുന്ന പായ്ക്കറ്റ് മദ്യം 170, 200 എന്നിങ്ങനെ വില ഈടാക്കിയാണ് ഈ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നത്. രാത്രികാലങ്ങളിലാണ് കൂടുതലായും മദ്യം കടത്തുന്നത്. മദ്യക്കടത്ത് തടയാന്‍ കുമ്പള എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്.
അതിനിടെ പെട്ടി ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച എട്ട് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി അറസ്റ്റിലായ ഡ്രൈവര്‍ ബാഡൂരിലെ സീതാ രാമറൈ(38)യെ കോടതി റിമാണ്ട് ചെയ്തു. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ടി.എം. മൊയ്തീന്‍ സാദിഖും സംഘവും അംഗഡിമുഗര്‍ ശ്രീകൃഷണ ഭജന മന്ദിരത്തിന് സമീപത്ത് വാഹന പരിശോധന നടത്തുമ്പോള്‍ അതുവഴി വന്ന പെട്ടി ഓട്ടോ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടത്തിയത്. ഓട്ടോയും മദ്യവും കസ്റ്റഡിലെടുത്തു.
പല ഭാഗത്തേക്കായി വില്‍പ്പനക്ക് കൊണ്ടു പോകുകയായിരുന്നു മദ്യം. പ്രിവന്റീവ് ഓഫിസര്‍ ആര്‍. രമേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. പ്രസന്നകുമാര്‍, എം.എം. അഖിലേഷ്, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it