സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടിച്ചു; യുവാവിനെതിരെ കേസ്

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 5.58 ലിറ്റര്‍ കര്‍ണാടക മദ്യം കാസര്‍കോട് എക്‌സൈസ് പിടികൂടി. മദ്യം കടത്തിക്കൊണ്ടുവന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട നുള്ളിപ്പാടി ജെ.പി നഗറിലെ ജെ. ചിന്തനെതിരെ എക്‌സൈസ് കേസെടുത്തു. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ഇന്നലെ രാത്രി നെല്ലിക്കുന്നില്‍ നടത്തി വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിച്ചത്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ മുരളീധരന്‍, അതുല്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it