ബദിയടുക്ക: കോഴിക്കടയുടെ മറവില്‍ മദ്യ വില്‍പ്പന നടത്തിയതിന് യുവാവ് അറസ്റ്റില്‍. നെല്ലിക്കുന്ന് സ്വദേശിയും മൗവ്വാറില്‍ കോഴിക്കട നടത്തുന്നയാളുമായ ആനന്ദ(45)യാണ് അറസ്റ്റിലായത്. ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആനന്ദിന്റെ കോഴിക്കടയുടെ പിറക് വശത്ത് സൂക്ഷിച്ച 180 മില്ലിയുടെ 162 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ആനന്ദിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പരിശോധന സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, നിരഞ്ജന്, ദിലീപ്, മഹേഷ് എന്നിവരുമുണ്ടായിരുന്നു.