സംസ്ഥാനത്ത് മദ്യവില ഉയരും; 400 രൂപ വരെ വര്‍ധനവുണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും. 250 രൂപ മുതല്‍ 400 രൂപ വരെ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. എക്‌സൈസ് ഉള്‍പ്പെടെയുള്ള തീരുവകള്‍ നിര്‍മാതാക്കള്‍ മുന്‍കൂറായി അടയ്ക്കണമെന്ന് ബെവ്കോ അറിയിച്ചു. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടിയേക്കും. അതേസമയം നികുതി ഭാരം താങ്ങാനാകില്ലെന്നാണ് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകര്‍ പറയുന്നത്. ബെവ്കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും. 250 രൂപ മുതല്‍ 400 രൂപ വരെ വര്‍ധനവുണ്ടായേക്കുമെന്നാണ് സൂചന. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. എക്‌സൈസ് ഉള്‍പ്പെടെയുള്ള തീരുവകള്‍ നിര്‍മാതാക്കള്‍ മുന്‍കൂറായി അടയ്ക്കണമെന്ന് ബെവ്കോ അറിയിച്ചു. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടിയേക്കും.

അതേസമയം നികുതി ഭാരം താങ്ങാനാകില്ലെന്നാണ് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകര്‍ പറയുന്നത്. ബെവ്കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Share it